ക​ള​രി സം​ഘം വാ​ർ​ഷി​കാ​ഘോ​ഷം ഫെ​ബ്രു​വ​രി ഒ​ന്നി​ന്
Thursday, January 30, 2020 12:24 AM IST
മാ​ന​ന്ത​വാ​ടി: ക​മ്മ​ന ക​ട​ത്ത​നാ​ട​ൻ ക​ള​രി സം​ഘം 20-ാം വാ​ർ​ഷി​കാ​ഘോ​ഷം ഫെ​ബ്രു​വ​രി ഒ​ന്നി​ന് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഉ​ച്ച​യ്ക്ക് ശേഷം 2.15ന് ​ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്മ​ശ്രീ മീ​നാ​ക്ഷി ഗു​രി​ക്ക​ൾ, ക്രീ​ഢാ​ഭാ​ര​തി മാ​നേ​ജിം​ഗ് ട്ര​സ്റ്റി വി. ഗി​രീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എം.​എ. വി​ജ​യ​ൻ ഗു​രു​ക്ക​ൾ, കെ.​എ​ഫ്. തോ​മ​സ് ഗു​രി​ക്ക​ൾ, എം.​എ​സ്. ഗ​ണേ​ഷ്, ടി.​എ​ൻ. നി​ഷാ​ദ്, ഇ.​എ. അ​നൂ​പ്, ടി.​ജി. വി​ജ​യ​ൻ, കെ. ​അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.