രാ​ഹു​ൽ​ഗാന്ധി ഇ​ന്നു വ​യ​നാ​ട്ടി​ൽ; ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ യാ​ത്ര ന​യി​ക്കും
Thursday, January 30, 2020 12:23 AM IST
ക​ൽ​പ്പ​റ്റ:​പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യും എ​ൻ​പി​ആ​റും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ഇ​ന്നു ക​ൽ​പ്പ​റ്റ​യി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ യാ​ത്ര ന​ട​ത്തും. രാ​വി​ലെ 9.30നു ​എ​സ്ക​ഐം​ജെ സ്കൂ​ൾ പ​രി​സ​ര​ത്തു ആ​രം​ഭി​ക്കു​ന്ന യാ​ത്ര രാ​ഹു​ൽ​ഗാ​ന്ധി എം​പി ന​യി​ക്കും. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 15,000 ഓ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന യാ​ത്ര പു​തി​യ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു സ​മാ​പി​ക്കും. പൊ​തു​സ​മ്മേ​ള​നം രാ​ഹു​ൽ​ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​സ് ലിം​ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
യാ​ത്ര​യി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​ലും മു​ഴു​വ​ൻ മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.