മു​ംബൈ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തി​നാ​യി ജി​ല്ല​യി​ൽ
Thursday, January 30, 2020 12:22 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സാ​മൂ​ഹ്യ വി​ക​സ​ന മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ നേ​രി​ട്ട് ക​ണ്ട് മ​ന​സി​ലാ​ക്കു​ന്ന​തി​ന് മു​ംബൈ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ 26 എം​സ്ഡ​ബ്ല്യു വി​ദ്യാ​ർ​ഥി​ക​ൾ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ എ​ത്തി. യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​ർ​മാ​രാ​യ ഡോ.​വാ​ഗ്മ​റെ, ആ​ൻ​ഡ്രി​യ ചാ​ണ്ടി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം പ​ഠ​ന​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. ബ​യോ​വി​ൻ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു പൈ​നു​ങ്ക​ൽ ആ​ണ് പ​ഠ​ന പ​രി​പാ​ടി ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. സു​സ്ഥി​ര വി​ക​സ​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ലു​ക​ൾ, ദു​ര​ന്ത പു​ന​ര​ധി​വാ​സ നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ലു​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഠ​ന വി​ധേ​യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഒ​രാ​ഴ്ച​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ടീം ​എ​ത്തി​യ​ത്.
ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് ബ​ത്തേ​രി, റേ​ഡി​യോ മാ​റ്റൊ​ലി, എ​ട​വ​ക പ​ഞ്ചാ​യ​ത്ത്, ബോ​യ്സ് ടൗ​ണ്‍ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, ഉ​റ​വ്, ബ​യോ​വി​ൻ അ​ഗ്രോ റി​സ​ർ​ച്ച്, ശ്രേ​യ​സ് ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളും സം​ഘം സ​ന്ദ​ർ​ശി​ക്കും. കൂ​ടാ​തെ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ര​മേ​ഷ് ബി​ഷ്ണോ​യ് ഐ​എ​ഫ്എ​സ്, എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ, ചെ​റു​വ​യ​ൽ രാ​മ​ൻ, ട്രൈ​ബ​ൽ വി​ഭാ​ഗം റി​ട്ട.​ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ. ​ജോ​സ​ഫ് എ​ന്നി​വ​രു​മാ​യി സം​ഘം സം​വ​ദി​ക്കും.
സ​ന്ദ​ർ​ശ​ന​ത്തി​ന് വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ കൂ​ട്ടാ​ല, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, ബ​യോ​വി​ൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണ്‍ ചൂ​ര​പ്പു​ഴ​യി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.