കു​ഷ്ഠ​രോ​ഗ വി​രു​ദ്ധ ദ്വൈ​വാ​രാ​ച​ര​ണം ജില്ലാതല ഉദ്ഘാടനം ഇന്ന്
Thursday, January 30, 2020 12:22 AM IST
ക​ൽ​പ്പ​റ്റ: പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്ത് ഇ​ന്നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പ്രാ​ചീ​ന രോ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യ കു​ഷ്ഠ​രോ​ഗ​ത്തി​നെ​തി​രാ​യ ജ​ന​കീ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ഉൗ​ർ​ജ്ജി​ത​മാ​കു​ന്നു.
മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ര​ക്ത സാ​ക്ഷി​ത്വ ദി​ന​മാ​യ 30 മു​ത​ൽ ര​ണ്ടാ​ഴ്ച​ക്കാ​ലം വി​പു​ല​മാ​യ ബോ​ധ​വ​ൽ​ക​ര​ണ കാ​ന്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ക​ൽ​പ്പ​റ്റ​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ നി​ർ​വ​ഹി​ക്കും. ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് അ​ധ്യ​ഷ്യ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ദേ​വ​കി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക, ജി​ല്ലാ ലെ​പ്ര​സി ഓ​ഫീ​സ​ർ ഡോ. ​ആ​ൻ​സി മേ​രി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ലാ​ത​ല ടീം ​നേ​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ആ​രേ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ട്രെ​യി​നിം​ഗ് ന​ൽ​കും. പ്രാ​ഥ​മി​കാ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ സ്കൂ​ൾ, അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ത്ഥി​ക​ൾ, ട്രൈ​ബ​ൽ കോ​ള​നി നി​വാ​സി​ക​ൾ, രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഉൗ​ർ​ജി​ത ദേ​ഹ​പ​രി​ശോ​ധ​ന​യും ബോ​ധ​വ​ൽ​ക്ക​ര​ണ​വും ന​ട​ത്തും.
കു​ഷ്ഠ​രോ​ഗ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ൾ ആ​കാ​ൻ സാ​ധ്യ​ത​യു​ള്ള തൊ​ലി​പ്പു​റ​ത്തെ സ്പ​ർ​ശ​ന​ശേ​ഷി കു​റ​ഞ്ഞ പാ​ടു​ക​ൾ, നി​റ​വ്യ​ത്യാ​സ​ങ്ങ​ൾ, കൈ​കാ​ലു​ക​ളി​ലെ മ​ര​വി​പ്പ്, വേ​ദ​ന​യി​ല്ലാ​ത്ത വൃ​ണം എ​ന്നി​വ ഈ ​സ​ർ​വേ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​ക്കും. പ​രി​ശീ​ല​നം നേ​ടി​യ ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ആ​ശാ ബേ​സ്ഡ് സ​ർ​വേ​ല​ൻ​സ് ഫോ​ർ ലെ​പ്ര​സി സ​സ്പെ​ക്ട​ഡ് പ്രോ​ഗ്രാം ശ​ക്തി​പ്പെ​ടു​ത്തും. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ഓ​രോ മാ​സ​വും നി​ശ്ചി​ത ഏ​രി​യ​ക​ളി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി മു​ക​ളി​ൽ പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന് ദേ​ഹ​പ​രി​ശോ​ധ​ന വ​ഴി നി​ർ​ണ​യി​ക്കു​ക​യും സം​ശ​യ​മു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ പ്രാ​ഥ​മി​കാ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യും ചെ​യ്യും.
കു​ഷ്ഠ​രോ​ഗം, മൈ​ക്കോ ബാ​ക്ടി​രി​യം ല​പ്രേ എ​ന്ന ഒ​രി​നം ബാ​ക്ടീ​രി​യ മൂ​ലം ഉ​ണ്ടാ​കു​ന്ന​തും ചി​കി​ത്സ​യി​ലൂ​ടെ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ പ​ക​ർ​ച്ച​വ്യാ​ധി ആ​ണ്. നേ​രെ​ത്തെ ല​ഭ്യ​മാ​ക്കു​ന്ന ചി​കി​ത്സ അം​ഗ വൈ​ക​ല്യ​ങ്ങ​ളെ ത​ട​യും എ​ന്നും എം​ഡി​ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന ചി​കി​ത്സ പ​ദ്ധ​തി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും എ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.
നി​ല​വി​ൽ ന​മ്മു​ടെ ജി​ല്ല​യി​ൽ ഉ​ള്ള ഈ ​രോ​ഗ​ത്തി​ന്‍റെ പ്രാ​ബ​ല്യ നി​ര​ക്ക് 0.26 ൽ ​നി​ന്നും 0.1 ൽ ​താ​ഴേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും 2030 ഓ​ടെ പൂ​ർ​ണ നി​ർ​മാ​ർ​ജ്ജ​നം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.