ഹോ​പ്പ് പ​ദ്ധ​തി: 117 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യ്ക്ക് ഒ​രു​ങ്ങു​ന്നു
Thursday, January 30, 2020 12:21 AM IST
ക​ൽ​പ്പ​റ്റ: പോ​ലീ​സി​ന്‍റെ ഹോ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ൽ പ​ത്താം​ത​രം പ​രീ​ക്ഷ എ​ഴു​താ​ൻ 117 വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റെ​ടു​ക്കു​ന്നു. ഇ​വ​ർ​ക്കാ​യി പ​രീ​ക്ഷ മാ​ർ​ഗ നി​ർ​ദേ​ശ സെ​മി​നാ​റും ഫി​റ്റ് ഇ​ന്ത്യ കാ​ന്പ​യി​നും ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ യൂ​ണി​റ്റ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ് ക്ലാ​സെ​ടു​ത്തു. ഫി​റ്റ് ഇ​ന്ത്യ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ശാ​രീ​രി​ക ക്ഷ​മ​ത​യ്ക്കു പ്ര​ധാ​ന്യം ന​ൽ​കി വാ​ക്ക​ത്തോ​ണും സം​ഘ​ടി​പ്പി​ച്ചു.​
ഡി​വൈ​എ​സ്പി പി.​ടി. ജേ​ക്ക​ബ്, ഹോ​പ്പ് പ്രോജ​ക്ട് നോ​ഡ​ൽ ഓ​ഫീ​സ​ർ വി. ​ര​ജി​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ വി.​വി. ഷാ​ജ​ൻ, നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​എ​സ്. ഹ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച 14നും 18​നും ഇ​ട​യി​ൽ പ്രാ​യ​മു​ള​ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി തു​ട​ർ​പ​ഠ​നം സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് ഹോ​പ്പ് പ​ദ്ധ​തി.