അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ വ​യ​നാ​ട​ൻ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി
Thursday, January 30, 2020 12:21 AM IST
ക​ൽ​പ്പ​റ്റ:​അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ വ​യ​നാ​ട​ൻ ശു​ദ്ധ​ജ​ല മ​ത്സ്യ​കൃ​ഷി. സം​സ്ഥാ​ന​ത്തെ മി​ക​ച്ച ശു​ദ്ധ​ജ​ല മ​ത്സ്യ കൃ​ഷി​ക്കാ​ര​നു​ള്ള ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പു​ര​സ്കാ​രം പൊ​ഴു​ത​ന സ്വ​ദേ​ശി അ​ബ്ദു​ൽ​റ​ഷീ​ദ് സ്വ​ന്ത​മാ​ക്കി.
ശ​രീ​ര​ത്തി​ന്‍റ ഒ​രു ഭാ​ഗം ത​ള​ർ​ന്നി​ട്ടും മ​ന​സ് ത​ള​രാ​തെ മ​ത്സ്യ​കൃ​ഷി​യി​ൽ വ്യാ​പൃ​ത​നാ​യ അ​ബ്ദു​ൽ​റ​ഷീ​ദ് അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​രം നേ​ടിയെടുത്തു.
കൃ​ഷി​യി​ട​ത്തി​ൽ ഒ​രു ഏ​ക്ക​ർ വി​സ്തൃതി​യു​ള്ള കു​ള​ത്തി​ലാ​ണ് അ​ബ്ദു​ൽ​റ​ഷീ​ദി​ന്‍റെ മ​ത്സ്യ​കൃ​ഷി. ഗി​ഫ്റ്റ്, തി​ലാ​പ്പി​യ ഇ​നം മ​ത്സ്യ​ങ്ങ​ളാ​ണ് ശാ​സ്ത്രീ​യ​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. ക്ഷീ​ര ക​ർ​ഷ​ക​നാ​യ ഇ​ദ്ദേ​ഹം ഒ​രു വ​ർ​ഷം മു​ന്പാ​ണ് മ​ത്സ്യ​കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്.
ചാ​ല​ക്കു​ടി​യി​ൽ മ​ന്ത്രി ജെ. ​മെ​ഴ്സി​ക്കു​ട്ടി​യ​മ്മ​യി​ൽ നി​ന്നു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ അ​ബ്ദു​ൽ​റ​ഷീ​ദ് മ​ത്സ്യ​കൃ​ഷി വി​പു​ല​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ്.