ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച് ടീം ​ഉ​ദ​യ ഫു​ട്ബോ​ൾ
Thursday, January 30, 2020 12:21 AM IST
മാ​ന​ന്ത​വാ​ടി:​ ടീം ഉ​ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലെ ഫ്ള​ഡ്‌ലിറ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

പ്ര​തി​ഭാ​സ​ന്പ​ന്ന​രാ​യ താ​ര​ങ്ങ​ളുടെപ​ങ്കാളിത്തത്തിന് പുറമേ ക​ളി​ക​ൾ​ തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പു​ള്ള ക​ലാ​വി​രു​ന്ന്, ഇ​ട​വേ​ള​യി​ലെ ആ​കാ​ശ​വി​സ്മ​യം, പ്ര​ശ​സ്ത​രു​ടെ സ​ന്ദ​ർ​ശം എ​ന്നി​വ​യും സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്. ന​ട​ൻ ടൊ​വി​നോ തോ​മ​സ്, നി​ർ​മാ​താ​വ് സോ​ഫി​യ പോ​ൾ, ന​ടി ഷെ​ല്ലി തു​ട​ങ്ങി​യ​വ​ർ ഇ​തി​ന​കം സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തിയത് ആളുകളില്‌ ആ​വേ​ശം വി​ത​റി. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു സ്ത്രീ​ക​ളാ​ണ് മ​ത്സ​രം കാ​ണാ​ൻ എ​ത്തു​ന്ന​ത്. ഗാ​ല​റി​യി​ൽ സ്ത്രീ​ക​ൾ​ക്കു പ്ര​ത്യേ​കം ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​രു​ണ്‍ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സും റി​ഷി എ​ഫ്ഐ​ബി​സി മൈ​സൂ​രു​വു​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ​സ്പോ​ണ്‍​സ​ർ​മാ​ർ.