ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത്
Wednesday, January 29, 2020 12:01 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ കോ​ട​തി കേ​ന്ദ്ര​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി എ​ട്ടി​നു ദേ​ശീ​യ ലോ​ക് അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. ചെ​ക്ക് കേ​സു​ക​ൾ, തൊ​ഴി​ത്ത​ർ​ക്ക​ങ്ങ​ൾ വൈദ്യുതി, വെ​ള്ള​ക്ക​രം, മെ​യ്ന്‍റ​ന​ൻ​സ് കേ​സു​ക​ൾ, ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന ക്രി​മി​ന​ൽ കേ​സു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ നേ​രി​ട്ടു​ന​ൽ​കാം. കോ​ട​തി​ക​ളി​ൽ നി​ല​വി​ലു​ള്ള ഒ​ത്തു​തീ​ർ​പ്പാ​ക്കാ​വു​ന്ന ക്രി​മി​ന​ൽ കേ​സു​ക​ൾ, ചെ​ക്കു കേ​സു​ക​ൾ, മോ​ട്ടോ​ർ വാ​ഹ​ന ന​ഷ്ട​പ​രി​ഹാ​ര കേ​സു​ക​ൾ, ലേ​ബ​ർ കോ​ട​തി​യി​ലെ കേ​സു​ക​ൾ, കു​ടും​ബ കോ​ട​തി​യി​ലു​ള്ള വി​വാ​ഹ മോ​ച​ന​ക്കേ​സു​ക​ൾ ഒ​ഴി​കെ കേ​സു​ക​ൾ, ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ സം​ബ​ന്ധി​ച്ച കേ​സു​ക​ൾ, സ​ർ​വീ​സ് സം​ബ​ന്ധി​ച്ച കേ​സു​ക​ൾ, സി​വി​ൽ കോ​ട​തി​ക​ളി​ൽ നി​ല​വി​ലു​ള്ള കേ​സു​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. ഫോ​ണ്‍: 04936 207800.