മാ​ന​വ​സം​സ്കൃ​തി സം​സ്ഥാ​ന ക്യാ​ന്പ് തി​രു​നെ​ല്ലി​യി​ൽ
Wednesday, January 29, 2020 12:01 AM IST
ക​ൽ​പ്പ​റ്റ:​മാ​ന​വ സം​സ്കൃ​തി സം​സ്ഥാ​ന ക്യാ​ന്പ് 31 മു​ത​ൽ ഫെ​ബ്രു​വ​രി ര​ണ്ട് വ​രെ തി​രു​നെ​ല്ലി ഡി​ടി​പി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​മെ​ന്നു ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​ജെ. മാ​ണി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​ഡി. രാ​ജു, വൈ​സ് ചെ​യ​ർ​മാ​ൻ ബേ​ബി തു​രു​ത്തി​യി​ൽ, മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ഇ.​വി. സ​ജി, കെ.​ടി. സ്ക​റി​യ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 400 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക്യാ​ന്പ് 31നു ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30നു ​കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മാ​ന​വ​സം​സ്കൃ​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​ടി. തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​കെ. രാ​ഘ​വ​ൻ എം​പി, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, വി.​വി. പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. മ​തേ​ത​ര​ത്വ​ത്തി​ന്‍റെ ഇ​ന്ത്യ​ൻ വ​ർ​ത്ത​മാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ര​ശ്മി​ത രാ​മ​ച​ന്ദ്ര​നും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ രാ​ഷ്ട്രീ​യ അ​ജ​ൻ​ഡ​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​കെ.​എ​സ്. മാ​ധ​വ​നും പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ത്രി 9.30ന് ​റെ​ജി ഗോ​പി​നാ​ഥി​ന്‍റെ വ​യ​ലി​ൻ ഫ്യൂ​ഷ​ൻ അ​ര​ങ്ങേ​റും.
ഒ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​നു പോ​രാ​ട്ട​വ​ഴി​യി​ലെ ഇ​ന്ത്യ​ൻ യു​വ​ത്വം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​ജി. അ​ജി​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 10.30ന് ​ഫാ​സി​സ​ത്തി​ന്‍റെ ഇ​ന്ത്യ​ൻ രൂ​പാ​ന്ത​ര​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച ഉ​ണ്ടാ​കും. രാ​ത്രി എ​ട്ടി​ന് സ്വാ​ത​ന്ത്ര്യ​സ​മ​ര​വും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ശോ​നോ​ത്ത​രി ന​ട​ക്കും. രാ​ത്രി 10നു ​മാ​ന​വ​സം​സ്കൃ​തി സം​സ്ഥാ​ന​സ​മി​തി​യോ​ഗം ചേ​രും.
ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​തി​നു ജീ​വി​ത​ശൈ​ലി​യും ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​സൗ​മ്യ സ​രി​നും 10നു ​ഗാ​ന്ധി​സ​ത്തി​ന്‍റെ സ​മ​കാ​ലി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ര​മേ​ഷ് കാ​വി​ലും 11നു ​സ്ത്രീ​പ​ക്ഷ രാ​ഷ്ട്രീ​യം​പ്ര​സ​ക്തി​യും പ്ര​തി​സ​ന്ധി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​പി.​വി. പു​ഷ്പ​ജ​യും പ്ര​ഭാ​ഷ​ണം ന​ട​ത്തും. 12.30നു ​സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ കൈ​ത​പ്രം മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ല​തി​ക സു​ഭാ​ഷ്, ടി. ​സി​ദ്ദി​ഖ്, പി.​കെ. ജ​യ​ല​ക്ഷ്മി, പ്ര​താ​പ​ൻ താ​യാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.