വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ അ​നാ​സ്ഥ: പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പ​രാ​തി
Wednesday, January 29, 2020 12:00 AM IST
മാ​ന​ന്ത​വാ​ടി: തൃ​ശി​ലേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ അ​നാ​സ്ഥ കാ​ര​ണം പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളാ​യ കൈ​ത​വ​ള്ളി​ക്കു​ന്ന് കോ​ള​നി​യി​ലെ കെ.​എം. ദേ​വ​ൻ, സ​ന്ധ്യ രാ​ജു, കു​നി​യി​ൽ​കു​ന്ന് കോ​ള​നി​യി​ലെ എം. ​മു​ത്തു​മ​ണി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​എ സോ​ഷ്യോ​ള​ജി ര​ജി​സ്റ്റ​ർ ചെ​യ​ത് ന​ള​ന്ദ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ. യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ൽ​കാ​നാ​യി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 28ന് ​തൃ​ശി​ലേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കി. എ​സ്എ​സ്എ​ൽ​സി ബു​ക്ക്, റേ​ഷ​ൻ​കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് തു​ട​ങ്ങി​യ​വ​യെ​ല്ലാം ന​ൽ​കി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​ല്ലേ​ജ് ഓ​ഫീ​സ​ർ നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി താ​ഹ​സി​ൽ​ദാ​ർ ഇ​ട​പെ​ട്ട് ഈ ​മാ​സം 22ന് ​നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡി​സം​ബ​ർ 30ന് ​പ​രീ​ക്ഷാ ഫീ​സി​നൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മാ​യി​രു​ന്നു. നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​ത് കാ​ര​ണം ഈ ​വ​ർ​ഷം പ​രീ​ക്ഷ​യെ​ഴു​താ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്. പ​രീ​ക്ഷ എ​ഴു​താ​നാ​യി സ​ർ​ക്കാ​രി​ന്‍റെ സ്പെ​ഷ​ൽ പെ​ർ​മി​ഷ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പ് മ​ന്ത്രി​ക്കു​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് തൃ​ശി​ലേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജോ​ബി ജെ​യിം​സ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ ദി​വ​സം ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. ഈ ​മാ​സം 21ന് ​ദേ​വ​നും 22ന് ​സ​ന്ധ്യ രാ​ജു​വി​നും മു​ത്തു​മ​ണി​ക്കും നേ​റ്റി​വി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. മ​റ്റ് ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.