ലൈ​ഫി​ൽ ത​ളി​രി​ട്ട് അ​മ​ര​ന്പ​ലം; അ​വാ​ർ​ഡി​ന്‍റെ​ നി​റ​വി​ൽ കു​ടി​യേ​റ്റ ഗ്രാ​മം
Tuesday, January 28, 2020 12:50 AM IST
പൂ​ക്കോ​ട്ടും​പാ​ടം: മ​ല​പ്പു​റ​ത്ത് ന​ട​ന്ന ലൈ​ഫ് പ​ദ്ധ​തി പു​ർ​ത്തി​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ക്ഷ ക​ട​വ​ത്ത് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.
ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീയാ​ക്കി​യ പ​ഞ്ചാ​യ​ത്തി​നു​ള്ള അ​വാ​ർ​ഡാ​ണി​ത്.​മൊ​ത്തം 156 ലൈ​ഫ് വീ​ടു​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച​ത്. ഇ​വ പൂ​ർ​ണ​മാ​യും ഗു​ണ​ഭോ​ക്കാ​ക്ക​ൾ​ക്ക് തു​റ​ന്നു ന​ൽ​കി. സ്ഥ​ല​വും വീ​ടും ഇ​ല്ലാ​തെ 120 പേ​ർ​ക്ക് പൂ​ക്കോ​ട്ടും​പാ​ടം പാ​റ​ക്ക​പ്പാ​ട​ത്ത് 2.5 ഏ​ക്ക​ർ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഇ​തി​ൽ ഒ​ന്ന​ര ഏ​ക്ക​ർ ഭൂ​മി വി​ല കൊ​ടു​ത്ത് വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​യി. ഫ്ളാ​റ്റ് സ​മു​ച്ച​യം പ​ണി​യ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. എ​ന്നാ​ൽ ഫ്ളാ​റ്റ് വേ​ണ്ടെ​ന്നും സ്ഥ​ലം വീ​തി​ച്ചു ന​ൽ​കി അ​തി​ൽ ലൈ​ഫ് വീ​ടു​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം.
ഇ​വ​രു​ടെ ആ​വ​ശ്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത് പ​റ​ഞ്ഞു.നി​ല​ന്പൂ​ർ ബ്ലോ​ക്കി​ൽ മൊ​ത്തം 1318 പേ​ർ​ക്ക് ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് സ്വ​ന്ത​മാ​യി​.