ക​ൽ​പ്പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ 12ന്
Tuesday, January 28, 2020 12:50 AM IST
ക​ൽ​പ്പ​റ്റ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഫെ​ബ്രു​വ​രി 12നു ​ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​ട്ടാ​യ്മ​യും പ്രാ​ർ​ഥ​നാ​സ​മ്മേ​ള​ന​വും ന​ട​ത്താ​ൻ സ​മ​സ്ത ജി​ല്ലാ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
പ്ര​ള​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ സ​മ​സ്ത പ്ര​ഖ്യാ​പി​ച്ച 100 ഭ​വ​ന​ങ്ങ​ളി​ൽ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും മൂ​ന്നാം ഘ​ട്ടം നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും കൂ​ട്ടാ​യ്മ​യി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.
പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​സ്ത​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ജി​ല്ലാ, താ​ലൂ​ക്ക്, മേ​ഖ​ല, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് 29നു ​മാ​ന​ന്ത​വാ​ടി​യി​ലും 31നു ​ബ​ത്തേ​രി​യി​ലും ഫെ​ബ്രു​വ​രി ഒ​ന്നി​നു ക​ൽ​പ്പ​റ്റ​യി​ലും നേ​തൃ​സം​ഗ​മം ന​ട​ത്തും.
ചെ​യ​ർ​മാ​ൻ പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത ജി​ല്ലാ പ്ര​സി​ഡ​ൻ​റ് കെ.​ടി. ഹം​സ മു​സ്ല്യാ​ർ, എ​സ്. മു​ഹ​മ്മ​ദ് ദാ​രി​മി, എം. ​ഹ​സ​ൻ മു​സ്ലി​യാ​ർ, ഹാ​രി​സ് ബാ​ഖ​വി ക​ന്പ​ള​ക്കാ​ട്, തുടങ്ങിയവർ പ്രസംഗിച്ചു.