സം​സ്ഥാ​ന ക​ബ് ബു​ൾ​ബു​ൾ ഉ​ത്സ​വം
Tuesday, January 28, 2020 12:46 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ക​ബ് ബു​ൾ​ബു​ൾ ഉ​ത്സ​വം എംജിഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ഇ​ഒ ഉ​ഷാ​ദേ​വി, എം​ജി​എം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സ​ക്ക​റി​യ വെ​ളി​യ​ത്ത്, പ്രി​ൻ​സി​പ്പ​ൽ മാ​ത്യു സ​ക്ക​റി​യ, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് പു​ന്ന​ക്കു​ഴി, എ. ​രാ​മ​ച​ന്ദ്ര​ൻ, ഷൈ​നി മൈ​ക്കി​ൾ, സ​തീ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 42 വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം എ​ൽ​പി വി​ഭാ​ഗം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കു​ന്ന ഉ​ത്സ​വം 27നു ​സ​മാ​പി​ക്കും.