ആ​റാ​ട്ടു​ത​റ സ്കൂ​ൾ ന​വ​തി നി​റ​വി​ൽ
Sunday, January 26, 2020 12:50 AM IST
മാ​ന​ന്ത​വാ​ടി: ആ​റാ​ട്ടു​ത​റ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​രു വ​ർ​ഷം നീ​ളു​ന്ന ന​വ​തി ആ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി.​ഒ.​ആ​ർ.​കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു.​മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ര​ന്പ​ര്യ​നെ​ൽ​വി​ത്ത് സം​ര​ക്ഷ​ക​ൻ ചെ​റു​വ​യ​ൽ രാ​മ​നെ ആ​ദ​രി​ച്ചു. ന​വ​തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് വി​ദ്യാ​ല​യ​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ബ​നി ന​ദി​യു​ടെ തീ​ര​ത്ത് വേ​മോം പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​മാ​ണ് ആ​റാ​ട്ടു​ത​റ സ്കൂ​ൾ. 1930ൽ ​പാ​ടു​കാ​ണം ത​റ​വാ​ടി​നു മു​ന്നി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ആ​റാ​ട്ടു​ത​റ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഡി​സ്ട്രി​ക്ട് ബോ​ർ​ഡ് സ്കൂ​ൾ ആ​റാ​ട്ടു​ത​റ എ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പേ​ര്.

1956​ൽ സ്കൂ​ൾ ഇ​ന്ന​ത്തെ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ചു. 1962ൽ ​യു​പി സ്കൂ​ളാ​യും 1981ൽ ​ഹൈ​സ്കൂ​ൾ ആ​യും ഉ​യ​ർ​ത്തി. 2007ൽ ​ആ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​രം​ഭി​ച്ച​ത്. ഗു​ണ​മേൻമ​യു​ള്ള വി​ദ്യാ​ഭ്യാ​സം എ​ല്ലാ​വ​ർ​ക്കും ന​ൽ​കു​ന്ന​തി​നും പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​തി​നും സ്കൂ​ളി​നു സാ​ധി​ക്കു​ന്നു​ണ്ട്.​

എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, എ​സ്പി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ഭൂ​മി​ത്ര​സേ​ന തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്കൂ​ളി​ൽ ന​ട​ക്കു​ന്നു​ണ്ട്. പൂ​ർ​ണ​മാ​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​യ കാ​ന്പ​സി​ൽ മി​ക​ച്ച രീ​തി​യി​ലു​ള്ള പ​ച്ച​ക്ക​റി കൃ​ഷി​ക​ളും കു​ട്ടി​ക​ൾ ന​ട​ത്തി​വ​രു​ന്നു.