ഹോ​ട്ട​ലി​ൽ​നി​ന്നു പ​ണം മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Sunday, January 26, 2020 12:50 AM IST
മാ​ന​ന്ത​വാ​ടി: ക​ണി​യാ​ര​ത്തെ ലാ​ഗ്രെ​യ്സ് ഹോ​ട്ട​ലി​ൽ​നി​ന്നു ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1,620 രൂ​പ​യും മൊ​ബൈ​ൽ ചാ​ർ​ജ​റും മോ​ഷ്ടി​ച്ച കേ​സി​ൽ ക​ണി​യാ​രം പൂ​വ​ള​പ്പി​ൽ സ​ക​രി​യ​യെ(40) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ടൗ​ണി​ലെ ക​ള്ളു​ഷോ​പ്പി​ൽ​നി​ന്നു എ​സ്ഐ സി.​ആ​ർ. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ക​രി​യ​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.