പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ക്കും
Sunday, January 26, 2020 12:50 AM IST
ഗൂ​ഡ​ല്ലൂ​ർ: സ​ർ​വ​ക​ക്ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​വി​ലെ 10.30ന് ​ഗൂ​ഡ​ല്ലൂ​ർ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ന്പി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ക്കും. 30ന് ​വൈ​കു​ന്നേ​രം 3.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഗൂ​ഡ​ല്ലൂ​ർ പു​തി​യ ബസ്്സ്റ്റാ​ൻ​ഡ് മു​ത​ൽ ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പ​രി​സ​രം വ​രെ മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ക്കും. തു​ട​ർ​ന്ന് ഗാ​ന്ധി​മൈ​താ​നി​യി​ൽ പൊ​തു​യോ​ഗം ന​ട​ക്കും. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്ര​പ​തി​ക്ക് ന​ൽ​കാ​നു​ള്ള ഒ​പ്പ് ശേ​ഖ​ര​ണം ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ എ​ട്ട് വ​രെ ന​ട​ക്കും.