സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി
Saturday, January 25, 2020 12:19 AM IST
ക​ൽ​പ്പ​റ്റ: സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി വ​യ​നാ​ട് ജി​ല്ലാ​ത​ല പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ലൈ​ഫ്-​പി​എം​എ​വൈ ഗു​ണ​ഭോ​ക്തൃ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മം ഉ​ദ്ഘാ​ട​ന​വും ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു.
പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ 12,476 വീ​ടു​ക​ൾ നി​ർ​മി​ച്ച​തു വ​ലി​യ നേ​ട്ട​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഭ​വ​ന​ര​ഹി​ത​രാ​യ ര​ണ്ടു ല​ക്ഷം കു​ടം​ബ​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി ത​ണ​ലൊ​രു​ക്കി​യ​ത്. 4,800 കോ​ടി രൂ​പ​യാ​ണ് ആ​ദ്യ ര​ണ്ട് ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ ചെ​ല​വി​ട്ട​ത്.
മൂ​ന്നാം ഘ​ട്ട​ത്തി​ൽ 1.07 ല​ക്ഷം പേ​ർ​ക്കാ​ണ് വീ​ടൊ​രു​ക്കേ​ണ്ട​ത്. ഭ​വ​ന​സ​മു​ച്ച​യ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കാ​യി നി​ർ​മി​ക്കു​ക. വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് മു​ന്നി​ലു​ള​ള​ത്. അ​നു​ഭ​വ​ങ്ങ​ളു​ടെ ക​രു​ത്തി​ൽ ഇ​തും അ​തി​ജീ​വി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് മു​ഖ്യ​പ​ങ്ക് വ​ഹി​ക്ക​ണ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​നും മ​ന്ത്രി പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​സി​ബി വ​ർ​ഗീ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എം. ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ഒ​രു​ക്കി​യ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം മ​ന്ത്രി ക​ണ്ടു.