ത​രി​യോ​ട് ദേ​വാ​ല​യ തി​രു​നാ​ൾ സ​മാ​പ​നം
Saturday, January 25, 2020 12:19 AM IST
‌ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ 6.30 നും ​വൈ​കു​ന്നേ​രം മൂ​ന്നി​നും ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് 4.15 ന് ​ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല. 4.45 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന. മോ​ണ്‍ ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പാ​റ​ത്തോ​ട് പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10 ന് ​ത​രി​യോ​ട് ഫൊ​റോ​ന​യി​ലെ അ​ഞ്ച് വൈ​ദി​ക​ർ ചേ​ർ​ന്ന് സ​മൂ​ഹ​ബ​ലി​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം.

എ​ട​പ്പെ​ട്ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പള്ളി
ക​ൽ​പ്പ​റ്റ: എ​ട​പ്പെ​ട്ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​തോ​മ​സ് തേ​ര​കം കൊ​ടി​യേ​റ്റി. ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ. ഷി​ജു ഐ​ക്ക​ര​കാ​നാ​യി​ൽ. 6.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ ഏ​ഴി​നും പ​ത്തി​നും തി​രു​ന്നാ​ൾ കു​ർ​ബാ​ന-​ഫാ. ജെ​യ്സ​ണ്‍ കു​ഴി​ക​ണ്ട​ത്തി​ൽ, ഉ​ച്ച​യ്ക്ക് 12ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. ഒ​ന്നി​ന് സ​മാ​പ​ന ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, വൈ​കു​ന്നേ​രം ആ​റി​ന് സ​ണ്‍​ഡേ സ്കൂ​ൾ, മി​ഷ​ൻ ലീ​ഗ്, മാ​തൃ​സം​ഘം, കെ​സി​വൈ​എം, എ​ട​പ്പെ​ട്ടി നി​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ ക​ലാ​വി​രു​ന്ന്.