തിരുനാൾ
Friday, January 24, 2020 12:08 AM IST
കു​റ്റി​യാം​വ​യ​ൽ ന​ല്ലി​ട​യ​ൻ പ​ള്ളി

കു​റ്റി​യാം​വ​യ​ൽ: ന​ല്ലി​ട​യ​ൻ പ​ള്ളി​യി​ൽ 56 മ​ത് വാ​ർ​ഷി​ക തി​രു​നാ​ളി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.30 ന് ​വി​കാ​രി ഫാ. ​ജോ​സ് ത​യ്യി​ൽ കൊ​ടി​യേ​റ്റും. അ​ഞ്ചി​ന് ദി​വ്യ​ബ​ലി. നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് തി​രു​പ്പ​ട്ട സ്വീ​ക​ര​ണ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മു​ൻ വി​കാ​രി​മാ​രാ​യ ഫാ. ​മാ​ത്യു കാ​ട്ട​റാ​ത്ത്, ഫാ. ​ജോ​സ് തു​രു​ത്തേ​ൽ എ​ന്നി​വ​രെ ആ​ദ​രി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 26 ന് ​രാ​വി​ലെ 10 ന് ​ദി​വ്യ​ബ​ലി. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. കെ​സി​വൈ​എം മു​ൻ സം​സ്ഥാ​ന ഡ​യ​റ​ക്ട​റും കു​റു​മ​ണി വി​കാ​രി​യു​മാ​യ റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

അ​സം​പ്ഷ​ൻ പ​ള്ളി​

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്േ‍​റ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്േ‍​റ​യും പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 26 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ.​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ, ആ​ഘോ​ഷ​ക്ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​പി. ജോ​സ് മ​ണ്ണം​പ്ലാ​ക്ക​ൽ, ട്ര​സ്റ്റി സി​ബി​ച്ച​ൻ കി​ഴ​ക്കേ​ടം, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ടോം ​ജോ​സ് പൂ​വ​ക്കു​ന്നേ​ൽ, ടി​ജി ചെ​റു​തോ​ട്ടി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം 4.15നു ​ദി​വ്യ​ബ​ലി​യി​ൽ ഫാ.​ജോ​സ​ഫ് ഇ​ല്ലി​മൂ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​റി​നു മ​ത​ബോ​ധ​ന, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ളെ വൈ​കു​ന്നേ​രം 4.15നു ​ദി​വ്യ​ബ​ലി, നൊ​വേ​ന. ഫാ.​സെ​ബാ​സ്റ്റ്യ​ൻ ഉ​ണ്ണി​പ്പ​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ക​ണി​യാ​രം ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ.​പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. ആ​റി​നു കോ​ട്ട​ക്കു​ന്ന് ക​പ്പേ​ള​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
26ന് ​രാ​വി​ലെ 6.15നും ​എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 10നു ​തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഭ​ദ്രാ​വ​തി ബി​ഷ​പ് മാ​ർ ജോ​സ​ഫ് അ​രു​മ​ച്ചാ​ട​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ഡോ.​അ​ല​ക്സ് താ​രാ​മം​ഗ​ലം സ​ന്ദേ​ശം ന​ൽ​കും. 11.30നു ​ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച ഭ​ക്ഷ​ണം.