ലൈ​ഫ്: ജി​ല്ലാ​ത​ല പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ഇ​ന്ന്
Friday, January 24, 2020 12:08 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി (ലൈ​ഫ്)​യു​ടെ ജി​ല്ലാ​ത​ല പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​ന​വും ഇ​ന്നു രാ​വി​ലെ 11ന് ​ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ക്കും. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എം​എ​ൽ​എ​മാ​രാ​യ ഒ.​ആ​ർ. കേ​ളു, ഐ.​സി ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഒ​ന്നും ര​ണ്ടും ഘ​ട്ട​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ 12,476 വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ച​ത്. മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ൽ 2,574-ഉം ​ക​ൽ​പ്പ​റ്റ​യി​ൽ 3,570-ഉം ​ബ​ത്തേ​രി​യി​ൽ 1,625-ഉം ​പ​ന​മ​രം ബ്ലോ​ക്കി​ൽ 2,279-ഉം ​ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 642-ഉം ​മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 866-ഉം ​ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 706-ഉം ​വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ച​ത്.
മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളാ​ണ് ഭൂ​മി​യും വീ​ടു​മി​ല്ലാ​ത്ത​വ​ർ​ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്.​സം​സ്ഥാ​ന​ത്ത് ര​ണ്ട് ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം 26നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തും.