2000 ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കും
Friday, January 24, 2020 12:06 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സാ​ക്ഷ​ര​ഹ മി​ഷ​ൻ 30 വ​രെ സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നാ​ളെ 2,000 ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കും.
ആ​ദി​വാ​സി സാ​ക്ഷ​ര​ത പ​ദ്ധ​തി ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉൗ​രു​കൂ​ട്ടം മൂ​പ്പന്മാ​രും പ്രേ​ര​ക്മാ​രും പ്രൊ​മോ​ട്ട​ർ​മാ​രും നേ​തൃ​ത്വം കൊ​ടു​ക്കും.
ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ നെ​ടു​നി​ലം ഉൗ​രി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യും പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​ന്നൂ​ർ ഉൗ​രി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ​യും മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ പൊ​ല​മൊ​ട്ടം ഉൗ​രി​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജും ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ വെ​ള്ള​പ്പാ​ട്ട് ഉൗ​രി​ൽ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു​വും ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ ഓ​ട​ന്പം കോ​ള​നി​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷും മാ​ന​ന്ത​വാ​ടി ബ്ലോ​ക്കി​ലെ മു​ള്ള​ൻ​കൊ​ല്ലി കോ​ള​നി​യി​ൽ പ്ര​സി​ഡ​ന്‍റ് ഗീ​ത ബാ​ബു​വും ബ​ത്തേ​രി ബ്ലോ​ക്കി​ലെ തൊ​ടു​വെ​ട്ടി കോ​ള​നി​യി​ൽ പ്ര​സി​ഡ​ന്‍റ് ല​ത ശ​ശി​യും പ​ന​മ​രം ബ്ലോ​ക്കി​ലെ പു​ൽ​പ്പ​ള്ളി ക​രി​ന്പ​ന കോ​ള​നി​യി​ൽ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദ്വി​ലീ​പ്കു​മാ​റും ക​ൽ​പ്പ​റ്റ ബ്ലോ​ക്കി​ലെ ക​ല്ലു​മ​ല റാ​ട്ട​ക്കൊ​ല്ലി കോ​ള​നി​യി​ൽ പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി​യും പൊ​ഴു​ത​ന ഇം​എം​എ​സ് കോ​ള​നി​യി​ൽ ആ​ദി​വാ​സി ഉൗ​രു​കൂ​ട്ടം മൂ​പ്പ​ൻ ബാ​ല​കൃ​ഷ്ണ​നും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു കൊ​ടു​ക്കും.
എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വാ​യ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും.