ഏ​ക​ദി​ന പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തി
Friday, January 24, 2020 12:06 AM IST
വെ​ള്ള​മു​ണ്ട: കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​മു​ണ്ട ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി പാ​സ്വേ​ർ​ഡ് 19 - 20 എ​ന്ന പേ​രി​ൽ ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
വ്യ​ക്തി​ത്വ വി​ക​സ​നം, ക​രി​യ​ർ ഗൈ​ഡ​ൻ​സ്, വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഭീ​തി അ​ക​റ്റ​ൽ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. പ​രി​ശീ​ല​ന പ​രി​പാ​ടി റി​ട്ട. എ​ഇ​ഒ മ​മ്മു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. മ​മ്മൂ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് പി.​കെ. സു​ധ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ടി. ​മൊ​യ്തു, അ​ധ്യാ​പ​ക​രാ​യ നാ​സ​ർ, വി.​കെ. പ്ര​സാ​ദ്, അ​ബ്ദു​ൾ സ​ലാം, അ​ബ്ദു​ൾ ജ​ലീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ദ​ഗ്ധ​ൻ കെ.​ടി. ല​ത്തീ​ഫ്, മോ​ട്ടി​വേ​ഷ​ണ​ൽ ട്രെ​യ്ന​ർ സ​ഞ്ജു കോ​ട്ട​യം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.