മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ൾ പ്ര​വേ​ശ​നം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, January 23, 2020 12:12 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ൽ 2020-21 അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ന് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ണി​യാ​ന്പ​റ്റ (പെ​ണ്‍​കു​ട്ടി​ക​ൾ), ന​ല്ലൂ​ർ​നാ​ട് (ആ​ണ്‍​കു​ട്ടി​ക​ൾ) എ​ന്നീ എം​ആ​ർ​എ​സു​ക​ളി​ലേ​ക്ക് അ​ഞ്ചാം ക്ലാ​സി​ലേ​ക്കും പൂ​ക്കോ​ട് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ൽ (ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും) ആ​റാം ക്ലാ​സി​ലേ​ക്കു​മാ​ണ് പ്ര​വേ​ശ​നം.
പൂ​ക്കോ​ട് എം​ആ​ർ​എ​സി​ൽ പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥിക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. പ്രാ​ക്ത​ന ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്ക് (കാ​ട്ടു​നാ​യ്ക്ക​ർ, ചോ​ല​നാ​യ്ക്ക​ർ) വ​രു​മാ​ന​പ​രി​ധി​യും പ്ര​വേ​ശ​ന പ​രീ​ക്ഷ​യും ബാ​ധ​ക​മ​ല്ല.
ജാ​തി, വ​രു​മാ​നം, ജ​ന​ന തി​യ​തി, ഇ​പ്പോ​ൾ പ​ഠി​ക്കു​ന്ന ക്ലാ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളു​ടെ പ​ക​ർ​പ്പ് സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ഐ​ടി​ഡി​പി ഓ​ഫീ​സി​ലോ മാ​ന​ന്ത​വാ​ടി ബ​ത്തേ​രി ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ലോ ജി​ല്ല​യി​ലെ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സി​ലോ ന​ൽ​ക​ണം. അ​വ​സാ​ന തി​യ​തി ഫെ​ബ്രു​വ​രി 15. വൈ​കി കി​ട്ടു​ന്ന​തും അ​പൂ​ർ​ണ്ണ​വു​മാ​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ഫോ​ണ്‍: 04936 202232.