രാ​ഹു​ൽ​ഗാ​ന്ധി എം​പി ന​യി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​യാ​ത്ര 30ന് ​ക​ൽ​പ്പ​റ്റ​യി​ൽ
Thursday, January 23, 2020 12:11 AM IST
ക​ൽ​പ്പ​റ്റ: മ​ഹാ​ത്മാ​ഗാ​ന്ധി വെ​ടി​യേ​റ്റു മ​രി​ച്ച​തി​ന്‍റെ വാ​ർ​ഷി​ക ദി​ന​മാ​യ 30ന് ​ക​ൽ​പ്പ​റ്റ​യി​ൽ വ​യ​നാ​ട് എം​പി രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​യാ​ത്ര ന​ട​ത്താ​ൻ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. രാ​വി​ലെ 10നു ​എ​സ്ക​ഐം​ജെ സ്കൂ​ൾ പ​രി​സ​ര​ത്ത് ആ​രം​ഭി​ക്കു​ന്ന യാ​ത്ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ക്കും. അ​വി​ടെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച ന​ട​ത്തും. പൊ​തു​സ​മ്മേ​ള​നം എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​രി​പാ​ടി വി​ജ​യി​പ്പി​ക്കാ​ൻ മു​ഴു​വ​ൻ മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും കൈ​കോ​ർ​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ.​സി. റോ​സ​ക്കു​ട്ടി, പി.​കെ. അ​ബൂ​ക്ക​ർ, കെ.​കെ. അ​ഹ​മ്മ​ദ്ഹാ​ജി, എ​ൻ.​കെ. റ​ഷീ​ദ്, കെ.​വി. പോ​ക്ക​ർ ഹാ​ജി, പി.​പി. ആ​ലി,
കെ.​കെ. ഏ​ബ്ര​ഹാം, വി.​എ. മ​ജീ​ദ്, എ​ൻ.​കെ. വ​ർ​ഗീ​സ്, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, ടി.​കെ. ഭൂ​പേ​ഷ്, എ.​എ​ൻ. ജ​വ​ഹ​ർ പൗ​ലോ​സ് കു​റു​ന്പേ​മ​ഠം, റ​സാ​ഖ് ക​ൽ​പ്പ​റ്റ, പ​ട​യ​ൻ മു​ഹ​മ്മ​ദ്, പ്ര​വീ​ണ്‍ ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.