സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കും
Monday, January 20, 2020 12:18 AM IST
ക​ൽ​പ്പ​റ്റ: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​മു​ള്ള പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ന​ഗ​ര​സ​ഭ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം തീ​രു​മാ​നി​ച്ചു. പ്ലാ​സ്റ്റി​ക് ക്യാ​രി​ബാ​ഗ്, പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ, പ്ലേ​റ്റു​ക​ൾ, ക​പ്പു​ക​ൾ, തെ​ർ​മോ​കോ​ൾ, സ്റ്റൈ​റോം ഫോം ​ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​മു​ള്ള പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ, പ്ലേ​റ്റു​ക​ൾ, ഡി​ഷു​ക​ൾ, സ്റ്റി​റ​ർ, പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗു​ള്ള പേ​പ്പ​ർ ക​പ്പു​ക​ൾ, ബൗ​ൾ, ക്യാ​രി ബാ​ഗു​ക​ൾ, നോ​ണ്‍ വു​വ​ണ്‍ ബാ​ഗു​ക​ൾ, പ്ലാ​സ്റ്റി​ക് വാ​ട്ട​ർ പൗ​ച്ച​സ്, പ്ലാ​സ്റ്റി​ക് ജ്യൂ​സ് പാ​ക്ക​റ്റു​ക​ൾ, 500 മി​ല്ലീ ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ, പ്ലാ​സ്റ്റി​ക് ഗാ​ർ​ബേ​ജ് ബാ​ഗു​ക​ൾ, പി​വി​സി മെ​റ്റീ​രി​യ​ൽ​സ് എ​ന്നി​വ​യ്ക്കു നി​രോ​ധ​നം ബാ​ധ​ക​മാ​ണ്. ഇ​വ വി​ത​ര​ണം ചെ​യ്താ​ൽ പി​ടി​ച്ചെ​ടു​ക്കാ​നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം പി​ഴ ചു​മ​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഉ​ത്ത​ര​വ് തു​ട​ർ​ച്ച​യാ​യി ലം​ഘി​ച്ചാ​ൽ ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യു​ന്ന​ത​ട​ക്കം നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പു​തി​യ ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ എ​ച്ച്എം ക​വ​റു​ക​ളും പി​പി ക​വ​റു​ക​ളും സാ​ധ​ന​ങ്ങ​ൾ പാ​ക്ക് ചെ​യ്യു​ന്ന​തി​നു ഉ​പ​യോ​ഗി​ക്കാ​മെ​ന്നു യോ​ഗം വ്യ​ക്ത​മാ​ക്കി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, ടി. ​മ​ണി, ഹാ​രി​സ്, ടി.​കെ. രു​ക്മി​ണി, സെ​ക്ര​ട്ട​റി പി.​ടി. ദേ​വ​ദാ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ. ​പ്ര​സ​ന്ന, ശു​ചി​ത്വ​മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നൂ​പ്, എ.​കെ. രാ​ജേ​ഷ്, മ​ലീ​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ൻ​ജി​നീ​യ​ർ എ​സ്. അ​ഖി​ൽ, വ്യ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളാ​യ ഇ. ​ഹൈ​ദ്രു, കെ.​കെ. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.