ക​ൽ​പ്പ​റ്റ - പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ്: സാ​യാ​ഹ്ന ധ​ർ​ണ​യും സ​മ​ര പ്ര​ഖ്യാ​പ​ന​വും നാ​ളെ
Monday, January 20, 2020 12:16 AM IST
കാ​വും​മ​ന്ദം: ക​ൽ​പ്പ​റ്റ - പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ് പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കാ​തെ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ൽ​പ്പ​റ്റ - വാ​രാ​ന്പ​റ്റ റോ​ഡ് ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​വും​മ​ന്ദ​ത്ത് സാ​യാ​ഹ്ന ധ​ർ​ണ​യും സ​മ​ര പ്ര​ഖ്യാ​പ​ന​വും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ. ജോ​സ​ഫ്, എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഷ​മീം പാ​റ​ക്ക​ണ്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.
കാ​ല​താ​മ​സം, ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റോ​ഡ് പ്ര​വൃ​ത്തി നി​ർ​ത്തി വെ​ച്ച​ത്. ഇ​തോ​ടെ വ​ലി​യ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് യാ​ത്ര​ക്കാ​രും വാഹനങ്ങളും. മേ​ൽ​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഈ ​പ്ര​വൃ​ത്തി​ക്ക് ഫ​ണ്ട് ന​ൽ​കു​ന്ന കി​ഫ്ബി ഇ​റ​ക്കി​യ സ്റ്റോ​പ്പ് മെ​മ്മോ ഡി​സം​ബ​ർ 11ന് ​പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച​തോ​ടെ​യാ​ണ് പ​ണി നി​ർ​ത്തി വെ​ച്ച​ത്.
പ​ണി​ക​ളി​ൽ അ​പാ​ക​ത​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രാ​ണ്. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​തെ തി​ക​ഞ്ഞ അ​ലം​ഭാ​വം കാ​ട്ടു​ക​യാ​ണ്. യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ജോ​ണി ന​ന്നാ​ട്ട്, കെ. ​ഹാ​രി​സ്, ക​ള​ത്തി​ൽ മ​മ്മൂ​ട്ടി, കെ. ​ഇ​ബ്രാ​ഹിം​ഹാ​ജി, വി.​ജി. ഷി​ബു, ബ​ഷീ​ർ പു​ള്ളാ​ട്ട്, ഉ​സ്മാ​ൻ പ​ഞ്ചാ​ര, ന​ജീ​ബ് പി​ണ​ങ്ങോ​ട്, ത​ന്നാ​നി അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.