പ്ര​ശ്നോ​ത്ത​രി മ​ത്സ​രം
Monday, January 20, 2020 12:16 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ സ​ദ്ഗ​മ​യ യൂ​ണി​റ്റും പു​ന​ർ​ജ​നി യൂ​ണി​റ്റും സം​യു​ക്ത​മാ​യി വൈ​ത്തി​രി ഉ​പ​ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ലെ എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ക്ഷ്യ-2020 പ്ര​ശ്നോ​ത്ത​രി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
25നു ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച വ​രെ എ​സ്കെഎം​ജെ സ്കൂ​ളി​ലാ​ണ് മ​ത്സ​രം. ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന ടീ​മാ​യാ​ണ് മ​ത്സ​രം. ഒ​രു സ്കൂ​ളി​ൽ​നി​ന്നു ര​ണ്ടു ടീ​മു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ആ​രോ​ഗ്യ നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ, പൊ​തു വി​ജ്ഞാ​നം, കാ​യി​കം, ല​ഹ​രി ബോ​ധ​വ​ത്ക​ര​ണം എ​ന്ന​താ​ണ് വി​ഷ​യം. 21നു ​മു​ന്പ് 9626619821, 8089902387 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നവർ യൂ​ണി​ഫോം, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ ധ​രി​ക്ക​ണം.