മാ​വി​ലാം​തോ​ടി​ൽ വേ​ലി​നി​ർ​മാ​ണ​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന്
Monday, January 20, 2020 12:16 AM IST
പു​ൽ​പ്പ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന ന​ശി​പ്പി​ച്ച മാ​വി​ലാം​തോ​ട് പ​ഴ​ശി സ്മൃ​തി മ​ണ്ഡ​പ​ത്തി​ലെ ഇ​രു​ന്പു​വേ​ലി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ന​സീ​മ. സ്മൃ​തി മ​ണ്ഡ​പം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. വേ​ലി നി​ർ​മാ​ണ​ത്തി​നു ഫ​ണ്ട് ഈ ​വ​ർ​ഷം​ത​ന്നെ അ​നു​വ​ദി​ക്കും.
മാ​വി​ലാം​തോ​ടി​ൽ 2019-20 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ്ര​വൃ​ത്തി​ക​ൾ അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ഒ.​ആ​ർ. ര​ഘു, ഡി​ടി​പി​സി മ​നേ​ജ​ർ വി.​ജെ. ഷി​ജു, ബാ​ലു മ​ഹേ​ന്ദ്ര എ​ന്നി​വ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.