ഗ​ണി​തോ​ത്സ​വം ന​ട​ത്തി
Monday, January 20, 2020 12:16 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് പ​രി​ധി​യി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഗ​ണി​തോ​ത്സ​വം ന​ട​ത്തി. പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്, സ​മ​ഗ്ര ശി​ക്ഷ കേ​ര​ള, കെ ​ഡി​സ്ക് എ​ന്നി​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.
ഒ​ന്പ​തു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 900 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത്രി​ദി​ന ഗ​ണി​തോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

എ​സ്എം​എ​ഫ്
പ്ര​വ​ർ​ത്ത​ക സ​മി​തി

ക​ൽ​പ്പ​റ്റ: സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​ന്പൂ​ർ​ണ്ണ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം നാ​ളെ രാ​വി​ലെ 10.30 ന് ​ക​ൽ​പ്പ​റ്റ സ​മ​സ്ത കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കും.
നി​ല​വി​ലു​ള്ള പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. ഇ​ബ്റാ​ഹീം ഹാ​ജി അ​റി​യി​ച്ചു.