അ​പ്പ​ലേ​റ്റ് ട്രി​ബ്യൂ​ണ​ൽ ക്യാ​ന്പ്
Monday, January 20, 2020 12:16 AM IST
ക​ൽ​പ്പ​റ്റ: യൂ​ണി​വേ​ഴ്സി​റ്റി ആ​ൻ​ഡ് ഫു​ഡ്സേ​ഫ്റ്റി അ​പ്പ​ലേ​റ്റ് ട്രി​ബ്യൂ​ണ​ലി​ന്‍റെ ക്യാ​ന്പ് 24ന് ​തൃ​ശൂ​ർ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ലേ​ക്ക് നി​ശ്ച​യി​ച്ച കേ​സു​ക​ളു​ടെ വാ​ദം കേ​ൾ​ക്കു​ന്ന​തോ​ടൊ​പ്പം കാ​സ​ർ​കോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ഫു​ഡ്സേ​ഫ്റ്റി ആ​ക്ട് 2006ൻ​റെ പ​രി​ധി​യി​ൽ വ​രു​ന്ന കേ​സു​ക​ളും യൂ​ണി​വേ​ഴ്സി​റ്റി കേ​സു​ക​ളും അ​പ്പീ​ൽ ച​ട്ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കും.

സ്കോ​ള​ർ​ഷി​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-2020 വ​ർ​ഷ​ത്തെ ടി​എ​സ്പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ന​ട​പ്പ് അ​ധ്യ​യ​ന വ​ർ​ഷം ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ മെ​റി​റ്റ് സീ​റ്റി​ൽ പ്ര​വേ​ശ​നം നേ​ടി​യ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​സാ​ന വ​ർ​ഷ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് റ​ഗു​ല​റാ​യി പ​ഠി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04936 221074.

ശൈ​ശ​വ വി​വാ​ഹം: യു​വാ​വ് അ​റ​സ്റ്റി​ൽ

ഗൂ​ഡ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം​ക​ഴി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ​നെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം (20)അ​റ​സ്റ്റു ചെ​യ്ത​ത്. 16കാ​രി​യെ​യാ​ണ് കൃ​ഷ്ണ​ൻ വി​വാ​ഹം ക​ഴി​ച്ച​ത്. പെ​ണ്‍​കു​ട്ടി ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​ണ്. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചൈ​ൽ​ഡ്ലൈ​നി​ൽ വി​വ​രം അ​റി​യി​ച്ചു. ചൈ​ൽ​ഡ്ലൈ​ൻ പ്ര​വ​ർ​ത്ത​ക​രാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.