ബ​സി​ൽ​ നി​ന്നു വീ​ണ് അ​ച്ഛ​നും മ​ക​ൾ​ക്കും പ​രി​ക്കേറ്റ സംഭവം: ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും
Sunday, January 19, 2020 1:17 AM IST
ക​ൽ​പ്പ​റ്റ: മീ​ന​ങ്ങാ​ടി 54ൽ ​സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നു വീ​ണു കാ​ര്യ​ന്പാ​ടി മോ​ർ​ക്കാ​ലാ​യി​ൽ ജോ​സ​ഫ്(54), മ​ക​ൾ നി​തു(22) എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും കു​റ്റ​ക്കാ​രാ​ണെ​ന്നു പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു. ഇ​വ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​ര​ക്കു​ള്ള ബ​സി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റാ​തി​രി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ ശ്ര​മ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​യ​തെ​ന്നും ആ​ർ​ടി​ഒ അ​റി​യി​ച്ചു.