ദേ​ശീ​യ​പാ​ത, റെ​യി​ൽ​വേ: ആ​ക‌്ഷ​ൻ ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി
Sunday, January 19, 2020 1:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മൈ​സൂ​രു​വി​ലേ​ക്കു പു​തി​യ ബ​ദ​ൽ പാ​ത​ക​ൾ കൊ​ണ്ടു​വ​ന്ന് ദേ​ശീ​യ​പാ​ത 766 അ​ട​ച്ചു​പൂ​ട്ടി​ക്കാ​നും ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് നീ​ല​ഗി​രി-​വ​യ​നാ​ട് നാ​ഷ​ണ​ൽ ഹൈ​വേ ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക‌്ഷ​ൻ ക​മ്മി​റ്റി ടൗ​ണി​ൽ ധ​ർ​ണ ന​ട​ത്തി.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ദ​ൽ പാ​ത നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ത്യ​വാ​ങ്മൂ​ലം ത​യാ​റാ​ക്കി​യ​ശേ​ഷം നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് സു​പ്രീം​കോ​ട​തി​യി​ൽ​ നി​ന്ന് പ്ര​തി​കൂ​ല ഉ​ത്ത​ര​വു​ണ്ടാ​യാ​ൽ എം​എ​ൽ​എ​മാ​രി​ൽ പ​ഴി ചാ​രു​ന്ന​തി​നാ​ണെ​ന്നു അദ്ദേഹം ആ​രോ​പി​ച്ചു. ​പി. വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എ​ൽ. പൗ​ലോ​സ്, ടി.​എം. റ​ഷീ​ദ്, വി. ​മോ​ഹ​ന​ൻ, പി.​പി. അ​യ്യൂ​ബ്, ഡോ.​പി. ല​ക്ഷ്മ​ണ​ൻ, പി.​വൈ. മ​ത്താ​യി, കെ. ​ഷ​രീ​ഫ്, സി.​കെ. ഹാ​രി​ഫ്, പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, കെ.​പി. യൂ​സ​ഫ് ഹാ​ജി, വ​ർ​ഗീ​സ്, ക​രു​ണാ​ക​ര​ൻ ചെ​ട്ടി, സം​ഷാ​ദ്, ജോ​യി​ച്ച​ൻ വ​ർ​ഗീ​സ്, മോ​ഹ​ന​ൻ ന​വ​രം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.