പൗ​ര​ത്വ നി​യ​മ ഭേദഗതിക്കെതിരേ പ്രതിഷേധം
Sunday, January 19, 2020 1:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​സ്വ​ഭാ​വം ഇ​ല്ലാ​താ​ക്കു​ന്ന​താ​യ​തി​നാ​ൽ പി​ൻ​വ​ലി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ. യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ത്ത് ഫ്ര​ണ്ട്(​എം) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​വി. ജോ​സ​ഫ്, ടി.​എ​സ്. ജോ​ർ​ജ്, പി.​കെ. മാ​ധ​വ​ൻ നാ​യ​ർ, വി.​പി. അ​ബ്ദു​ൽ ഗ​ഫൂ​ർ ഹാ​ജി, സ​ജ​യ​ൻ മാ​ത്യു, അ​നി​ൽ ജോ​സ്, കെ.​ഡി. ദേ​വ​സ്യ, ബി​ജു പ​ന​ക്ക​ൽ, സ്റ്റെ​ഫി​ൻ ത​ങ്ക​ച്ച​ൻ, സി.​പി. ജോ​ബി, ടി.​എ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: ഭ​ര​ണ​ഘ​ട​ന നി​യ​മ​ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. എ​ഐ​സി​സി മെം​ബ​ർ കെ.​സി. റോ​സ​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചി​ന്ന​മ്മ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​വി​ജ​യ​മ്മ, പി. ​ശോ​ഭ​ന​കു​മാ​രി, എ.​എം. ശാ​ന്ത​കു​മാ​രി, സി.​പി. പു​ഷ്പ​ല​ത, ര​മ ഹ​രി​ഹ​ര​ൻ, ബീ​ന ജോ​സ്, കാ​ർ​ത്യാ​യ​നി, ജി​നി തോ​മ​സ്, ലൗ​ലി ഷാ​ജു, ചി​ന്ന​മ്മ ജോ​സ​ഫ്, ലി​ല്ലി കു​ര്യ​ൻ, ജ​യ മു​ര​ളി, റീ​ത്ത സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗൂ​ഡ​ല്ലൂ​ർ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ല്ലൂ​ർ ടൗ​ണി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. മേ​ങ്കോ​റേ​ഞ്ച് മു​നീ​ശ്വ​ര​ൻ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച് ടൗ​ണി​ൽ പൊ​തു​യോ​ഗ​വേ​ദി​ക്ക​ടു​ത്തു സ​മാ​പി​ച്ച പ്ര​ക​ട​ന​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

പൊ​തു​സ​മ്മേ​ള​നം എം. ​ദ്രാ​വി​ഡ​മ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ആ​ലി ഉ​പ്പ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉൗ​ട്ടി എം​എ​ൽ​എ ആ​ർ. ഗ​ണേ​ഷ്, എം. ​പാ​ണ്ഡ്യ​രാ​ജ്(​ഡി​എം​കെ)​സ, കോ​ശി ബേ​ബി (കോ​ണ്‍​ഗ്ര​സ്), എ. ​യോ​ഹ​ന്നാ​ൻ (സി​പി​എം), ഗു​ണ​ശേ​ഖ​ര​ൻ (സി​പി​ഐ), സി.​എ​ച്ച്.​എം. ഹ​നീ​ഫ (മു​സ്ലിം​ലീ​ഗ്), കെ. ​സ​ഹ​ദേ​വ​ൻ(​വി​ടു​ത​ലൈ ശി​റു​തൈ), നാ​ഞ്ചി​ൽ സ​ന്പ​ത്ത്, നി​ധി​ൻ ക​ണി​ച്ചേ​രി, അ​ന​സ് എ​ടാ​ല​ത്ത്, പാ​രീ​സ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.