സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നു വീ​ണ് പി​താ​വി​നും മ​ക​ൾ​ക്കും പ​രി​ക്ക്
Saturday, January 18, 2020 12:53 AM IST
ക​ൽ​പ്പ​റ്റ:​ സ്വ​കാ​ര്യ​ബ​സി​ൽ​നി​ന്നു വീ​ണ് പി​താ​വി​നും മ​ക​ൾ​ക്കും പ​രി​ക്ക്. കാ​ര്യ​ന്പാ​ടി മോ​ർ​ക്കാ​ലാ​യി​ൽ ജോ​സ​ഫ്(54), മ​ക​ൾ നി​തു(22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മീ​ന​ങ്ങാ​ടി 54ലാ​ണ് സം​ഭ​വം. നി​തു​വും ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി തു​ട​യെ​ല്ലു ത​ക​ർ​ന്ന ജോ​സ​ഫും ചി​കി​ത്സ​യി​ലാ​ണ്. ജീ​വ​ന​ക്കാ​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം താ​ൻ വീ​ണ​തു ചോ​ദ്യം ചെ​യ്ത പി​താ​വി​നെ ബ​സി​ൽ​നി​ന്നു ത​ള്ളി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് നി​തു പ​റ​ഞ്ഞു.
ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പ് ബ​സ് എ​ടു​ത്ത​താ​ണ് നി​തു വീ​ഴാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​തേ​ക്കു​റി​ച്ചു ചോ​ദി​ക്കു​ന്ന​തി​നു വീ​ണ്ടും ബ​സി​ലേ​ക്കു ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു ജോ​സ​ഫി​നു ദു​ര​നു​ഭ​വം. ജോ​സ​ഫി​ന്‍റെ കാ​ലി​ൽ ച​ക്രം ക​യ​റി​യ​തു അ​റി​ഞ്ഞി​ട്ടും ജീ​വ​ന​ക്കാ​ർ ബ​സ് നി​ർ​ത്താ​തെ പോ​യെ​ന്നും പ​രാ​തി​യു​ണ്ട്.
അ​തേ​സ​മ​യം, യാ​ത്ര​ക്കാ​ര​നെ ബ​സി​ൽ​നി​ന്നു ത​ള്ളി​വീ​ഴ്ത്തി​യെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നു ബ​സ് ഉ​ട​മ പി.​കെ. രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ക​ണ്ട​ക്ട​റും ഡ്രൈ​വ​റും മാ​ത്ര​മാ​ണ് ജീ​വ​ന​ക്കാ​രാ​യി ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സ്കൂ​ൾ സ​മ​യ​മാ​യി​രു​ന്ന​തി​നാ​ൽ ബ​സി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി ബ​സി​ൽ​നി​ന്നു വീ​ണ​തു ഡ്രൈ​വ​റോ ക​ണ്ട​ക്ട​റോ ക​ണ്ടി​ല്ല. ഓ​ടു​ന്ന ബ​സി​ൽ പി​ന്നാ​ലെ ഓ​ടി ക​യ​റാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് യാ​ത്ര​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ളു​ക​ൾ ഒ​ച്ച​യി​ട്ട​പ്പോ​ഴാ​ണ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും വി​വ​രം അ​റി​ഞ്ഞ​ത്.
ഉ​ട​മ എ​ന്ന നി​ല​യി​ൽ സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ യാ​ത്ര​ക്കാ​ര​നു ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നു ഇ​ട​പെ​ട്ടു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു ഭാ​രി​ച്ച ചെ​ല​വു വ​രു​മെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ര​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നും സം​വി​ധാ​നം ഒ​രു​ക്കി. ഇ​തി​നി​ടെ​യാ​ണ് യാ​ത്ര​ക്കാ​ര​നെ ബ​സി​ൽ​നി​ന്നു ജീ​വ​ന​ക്കാ​ര​ൻ ത​ള്ളി​യി​ട്ടെ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​തെ​ന്നും രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.