ഡി​എം​കെ വ​ഞ്ചി​ച്ചു​വെ​ന്ന് കോ​ണ്‍​ഗ്ര​സ്
Friday, January 17, 2020 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ മു​ന്ന​ണി സം​വി​ധാ​ന​ത്തി​ൽ മ​ത്സ​രി​ച്ച് മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​തി​ന് ശേ​ഷം പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ വ​ഞ്ച​നാ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ്.
നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ കാ​ണി​ച്ച​ത് ക​ടു​ത്ത വ​ഞ്ച​ന​യാ​ണെ​ന്നും പാ​ട്ട​വ​യ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഡി​എം​കെ കോ​ണ്‍​ഗ്ര​സി​നെ ത​ഴ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച കോ​ണ്‍​ഗ്ര​സി​ലെ എ​ൻ.​എ. അ​ഷ്റ​ഫ്, ജോ​സ്കു​ട്ടി, അ​ൻ​വ​ർ ഷാ​ജി, അ​നു ജോ​സ​ഫ്, ലി​സി തു​ട​ങ്ങി​യ​വ​രെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.