ത​ട്ടി​യെ​ടു​ത്ത പ​ണം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന്
Friday, January 17, 2020 12:21 AM IST
പു​ൽ​പ്പ​ള്ളി: വാ​യ്പ വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു ന​ട​ത്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രി​ൽ ചി​ല​രും ത​ട്ടി​യെ​ടു​ത്ത പ​ണം തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നു അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ബ്രു​വ​രി ര​ണ്ടി​നു ന​ട​ത്തു​ന്ന കി​സാ​ൻ​സ​ഭ മ​ണ്ഡ​ലം സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​നു 51 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. എ​ൻ.​പി. വേ​ലാ​യു​ധ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. ചാ​ക്കോ​ച്ച​ൻ, പി.​കെ. ഗോ​പി, സി.​പി. കു​ര്യ​ൻ, എ.​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​കെ. സു​രേ​ന്ദ്ര​ൻ, വ​ര​ദ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ട്ടി​യി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷി​ച്ചു. ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഡോ.​സി. ശ​ശി​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എ​സ്പി ഗോ​പി, ഡി​വൈ​എ​സ്പി​മാ​രാ​യ തി​രു​മേ​നി, ശ​ങ്കു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.