കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം
Friday, January 17, 2020 12:21 AM IST
പു​ൽ​പ്പ​ള്ളി: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി​യും മ​റ്റ് കൃ​ഷി​ക​ളും ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കം കു​റി​ക്കു​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി പ​റ​ഞ്ഞു. കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി മേ​ഖ​ല പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​സി​ബി​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്, അ​ന്പ​ല​വ​യ​ൽ പ്രാ​ദേ​ശി​ക കാ​ർ​ഷി​കവി​ജ്ഞാ​ന കേ​ന്ദ്രം മു​ൻ മേ​ധാ​വി ഡോ.​പി. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി പു​ൽ​പ്പ​ള്ളി മേ​ഖ​ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. അ​നീ​ഷ് കെ. ​തോ​മ​സ് (ചെ​യ​ർ​മാ​ൻ), കു​ഞ്ഞു​മോ​ൻ വെ​ട്ടു​വേ​ലി​ൽ(​ക​ണ്‍​വീ​ന​ർ), കെ.​കെ. നാ​രാ​യ​ണ​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന 15 അം​ഗ എ​ക്സി​ക്കു​ട്ടീ​വ് ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. വ​ത്സാ​ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ, ടി.​പി. ശ​ശി, മാ​ത്യു മ​ത്താ​യി ആ​തി​ര, പി.​വി. ഉ​ണ്ണി, ബ്ല​സ​ൻ ഏ​ബ്ര​ഹാം, ജോ​മി​റ്റ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.