ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും
Friday, January 17, 2020 12:20 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​ഴു​പ്പ​ത്തൂ​ർ ച​പ്പ​ക്കൊ​ല്ലി​യി​ലെ ഹോം​സ്റ്റേ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​തി​നു ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റു കോ​ട​തി​യി​ൽ ഇ​ന്നു അ​പേ​ക്ഷ ന​ൽ​കും. റി​മാ​ൻ​ഡി​ലു​ള്ള എ​റ​ണാ​കു​ളം ആ​ലു​വ കോ​ട്ട​യ​ക്ക​ക​ത്ത് ഒൗ​റം​ഗ​സീ​ബ് (39), ക​ണി​യാ​ന്പ​റ്റ കൊ​ഴി​ഞ്ഞ​ങ്ങാ​ട് ക​ളം​പ​റ​ന്പി​ൽ ഫ​ഹ​ദ്(24), ബ​ത്തേ​രി പു​ത്ത​ൻ​കു​ന്ന് പാ​ല​പ്പെ​ട്ടി സം​ജാ​ദ്(27), കു​പ്പാ​ടി ത​ണ്ടാ​ശേ​രി കൂ​ഞ്ഞൂ​ട്ട​ൻ എ​ന്ന അ​ക്ഷ​യ്(21)​എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ കി​ട്ടു​ന്ന​തി​നാ​ണ് പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്. ഹോം ​സ്റ്റേ​യി​ൽ​നി​ന്നു ഓ​ടി​ര​ക്ഷ​പ്പെ​ട്ട ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​ത്തി​നാ​യു​ള്ള അ​ന്വേ​ഷ​ണ​വും പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി.
ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ഹോം ​സ്റ്റേ റെ​യ്ഡ് ചെ​യ്താ​ണ് ബ​ത്തേ​രി എ​സ്ഐ സ​ണ്ണി​തോ​മ​സ്, എ​എ​സ്ഐ ബി. ​സു​ലൈ​മാ​ൻ, സി​പി​ഒ​മാ​രാ​യ സ​ജാ​ദ്, ബി​നോ​യ്, സ​മീ​ർ, ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
പ്ര​തി​ക​ളി​ൽ​നി​ന്നു വ​ടി​വാ​ളും ക​ണ്ടെ​ടു​ത്തു. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ക്വ​ട്ടേ​ഷ​ൻ സം​ഘം ഹോം​സ്റ്റേ​യി​ൽ താ​മ​സി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​ത​നു​സ​രി​ച്ചു ഹോം​സ്റ്റേ​യി​ലെ​ത്തി​യ പോ​ലീ​സി​നെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ​സം​ഘം ത​ട​ഞ്ഞു. വ​ടി​വാ​ൾ വീ​ശി. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​ക​ത്തു​ക​യ​റി​യ പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.
റി​മാ​ൻ​ഡി​ലു​ള്ള നാ​ലു​പേ​രും വേ​റേ​യും കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണ് സം​ഘ​ത്തെ ഹോം​സ്റ്റേ​യി​ൽ താ​മ​സി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച സൂ​ച​ന. ഇ​യാ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.