ക​ന്പ​ള​ക്കാ​ട് ടൗ​ണി​ലെ മലിനജലം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കൊ​ഴു​ക്കു​ന്നു
Friday, January 17, 2020 12:20 AM IST
ക​ന്പ​ള​ക്കാ​ട്: ടൗ​ണ്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഡ്ര​യ്നേ​ജ് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നാ​രോ​പി​ച്ച് 12ാം വാ​ർ​ഡ് ശാ​ന്തി​ന​ഗ​ർ പ്ര​ദേ​ശ​ത്തു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. പ​ള്ളി​ക്കു​ന്ന് റോ​ഡി​ൽ മെ​യി​ൻ റോ​ഡി​ലൂ​ടെ പോ​കേ​ണ്ട ഡ്രെ​യ്നേ​ജ് എം​പി​എം ഹാ​ർ​ഡ് വേ​ഴ്സി​ന​ടു​ത്ത് വച്ച് ശാ​ന്തി​ന​ഗ​ർ ചെ​ന്പ​ൻ കൊ​ല്ലി പ്ര​ദേ​ശ​ത്തേ​ക്ക് തി​രി​ച്ച് വി​ടു​ന്ന​തി​നെ​തി​രേയാ​ണ് ജ​ന​രോ​ഷ​മു​യ​രു​ന്ന​ത്. പ​ഴ​യ സി​നി​മാ തി​യേ​റ്റ​ർ മു​ത​ൽ ടൗ​ണി​ലെ മു​ഴു​വ​ൻ വെ​ള്ള​വും മാ​ലി​ന്യ​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് നാ​ൽ​പ​തി​ല​ധി​കം വീ​ടു​ക​ളു​ടേ​യും നി​ര​വ​ധി കൃ​ഷി സ്ഥ​ല​ങ്ങ​ളു​ടേ​യും നി​ല​നി​ൽ​പിനെ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പി​ന്തി​രി​യാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​രത്തിന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ശാ​ന്തി​ന​ഗ​ർ റ​സി​ഡ​ൻ​ഷ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾഅറിയിച്ചു.
പ്ര​ള​യ​കാ​ല​ത്ത് പ​ള്ളി​ക്കു​ന്ന് റോ​ഡി​ലെ വെ​ള്ളം മാ​ത്രം ഇ​തു വ​ഴി വ​ന്ന​തി​നെ തു​ട​ർ​ന്ന് ചി​ല വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ പ​റ്റു​ക​യും കൃ​ഷി​സ്ഥ​ല​ങ്ങ​ൾ ഒ​ലി​ച്ചു പോ​വു​ക​യും ചെ​യ്തി​ട്ടുണ്ട്. ടൗ​ണി​ലെ മൊ​ത്തം വെ​ള്ളം ഇ​തു വ​ഴി തി​രി​ച്ചു വി​ടു​ന്പോ​ൾ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഇ​ര​ട്ടി​യാ​വു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഭീ​തി. ടൗ​ണി​ലെ അ​ഴു​ക്കു ജ​ല​വും മാ​ലി​ന്യ​ങ്ങ​ളും ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും കു​ടി വെ​ള്ള സ്രോ​ത​സു​ക​ൾ ത​ട​സ​പ്പെ​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​ന്നാം​ഘ​ട്ട​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പൊ​തു​മ​രാ​മ​ത്ത് എഇ​ക്കും പ്ര​ദേ​ശ​ത്തെ നൂ​റ് കു​ടും​ബ​ങ്ങ​ൾ ഒ​പ്പി​ട്ട നി​വേ​ദ​നം ന​ൽ​കാ​നും തീ​രു​മാ​ന​മു​ണ്ടാ​കാ​ത്ത പ​ക്ഷം നി​ർ​മാ​ണം ത​ട​യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ണ് തീ​രു​മാ​നം. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ക്ഷോ​ഭ സ​മി​തി ചെ​യ​ർ​മാ​ൻ വി.​കെ. ഹം​സ, ക​ണ്‍​വീ​ന​ർ എം.​കെ. മു​നീ​ർ, വേ​ണു സം​ഗ​മം, ഹാ​രി​സ് മാ​ട്ടാ​യി, റ​ശീ​ദ് കു​ന്ന​ത്ത് ശാ​ന്തി​ന​ഗ​ർ റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​ശ​ശി​കു​മാ​ർ, കെ.​കെ. സൈ​ദ്, മു​ഹ​മ്മ​ദ് ക​ക്കാ​ട്ടു​മ്മ​ൽ, ആ​ലി പ​ഴേ​രി​യി​ൽ, റ​ശീ​ദ് ചെ​റു​വ​ന​ശ്ശേ​രി, നി​സാ​ബു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.