സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നാളെ
Friday, January 17, 2020 12:20 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ, പ്ല​സ് വ​ണ്‍, കോ​ള​ജ് സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കും ഓ​പ്പ​റേ​ഷ​ൻ ഒ​ളി​ന്പ്യ സ്കീ​മി​ലേ​ക്കും 2020 - 21 അ​ധ്യ​യ​ന വ​ർ​ഷം പ്ര​വേ​ശ​ന​ത്തി​ന് കേ​ര​ള സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ കാ​യി​ക പ്ര​തി​ഭ​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. നാളെ ​പ​ന​മ​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സെ​ല​ക്ഷ​നി​ൽ നി​ല​വി​ൽ ആ​റ്, ഏ​ഴ്, പ​ത്ത്, പ്ല​സ്ടു ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കും. ഏ​ഴ്, എ​ട്ട് ക്ലാ​സു​ക​ളി​ലേ​ക്ക് സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് 14 വ​യ​സ് തി​ക​യാ​ൻ പാ​ടി​ല്ല.ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​യി അത്‌ലറ്റി​ക്സ്, വോ​ളി​ബോ​ൾ, ഫു​ട്ബോ​ൾ കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് ജി​ല്ലാ​ത​ല തെ​രെ​ഞ്ഞെ​ടു​പ്പ്. ജി​ല്ലാ​ത​ല സെ​ല​ക്ഷ​നി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് സോ​ണ​ൽ സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. ദേ​ശീ​യ​മ​ത്സ​ര​ങ്ങ​ളി​ൽ മെ​ഡ​ൽ നേ​ടി​യ​വ​ർ​ക്ക് ഒ​ന്പ​താം ക്ലാ​സി​ലേ​ക്കും ര​ണ്ടാം​വ​ർ​ഷ ഡി​ഗ്രി ക്ലാ​സു​ക​ളി​ലേ​ക്കും പ​രി​ഗ​ണി​ക്കും. ഫോ​ണ്‍: 04936 202658, 0471 2330167.