ഇ​ന്ത്യ​ൻ ദ​ന്ത​ൽ അ​സോ​സി​യേ​ഷ​ൽ ‘ശ്രദ്ധ 2020’ ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു
Thursday, January 16, 2020 12:10 AM IST
മീ​ന​ങ്ങാ​ടി: സാ​മൂ​ഹ്യ ദ​ന്ത​രോ​ഗ സേ​വ​ന രം​ഗ​ത്തെ അ​തി​കാ​യ​ക​രാ​യ ഇ​ന്ത്യ​ൻ ദ​ന്ത​ൽ അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വു​മാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ കൈ​കോ​ർ​ക്കു​ന്നു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​നം മീ​ന​ങ്ങാ​ടി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ഇ​ന്ത്യ​ൻ ദ​ന്ത​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ.​സി.​കെ. ര​ഞ്ജി​ത് നി​ർ​വ​ഹി​ച്ചു. ആ​ധു​നി​ക ദ​ന്ത വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലൂ​ടെ ഓ​രോ ജി​ല്ല​യി​ലും ഇ​രു​നൂ​റി​ല​ധി​കം കു​ടും​ബ​ശ്രീ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്ക് ദ​ന്ത ആ​രോ​ഗ്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റിച്ച് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും.
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രി​ലൂ​ടെ ഓ​രോ കു​ടും​ബ​ത്തി​ലും ദ​ന്താ​രോ​ഗ്യ സം​ര​ക്ഷ​ണ പ്രാ​ധാ​ന്യം എ​ത്തി​ക്കാ​നും ദ​ന്ത രോ​ഗ​ങ്ങ​ൾ ത​ട​യാ​നും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ന്ത്യ​ൻ ദ​ന്ത​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ജോ​ർ​ജ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഹാ​രീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​ഫ്ര​ൻ​സ് ജോ​സ്. ഡോ. ​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.