രാ​ത്രി​യാ​ത്ര നി​രോ​ധ​നം: സ​ർ​ക്കാ​ർ നി​ല​പാ​ടില്‌ പ്രതിഷേധിച്ച് ആ​ക‌്ഷ​ൻ ക​മ്മി​റ്റി സ​മ​ര​ത്തി​ലേ​ക്ക്
Thursday, January 16, 2020 12:10 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്രാ നി​രോ​ധ​ന​ത്തി​ലും ന​ഞ്ച​ൻ​ഗോ​ഡ്-​വ​യ​നാ​ട്- നി​ല​ന്പൂ​ർ റ​യി​ൽ​പാ​ത​യു​ടെ കാ​ര്യ​ത്തി​ലും വ​യ​നാ​ടി​നെ വ​ഞ്ചി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളി​ലേ​ക്ക് ആ​ക‌്ഷ​ൻ ക​മ്മി​റ്റി ത​യാ​റെ​ടു​ക്കു​ന്നു. സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി നാ​ളെ ബ​ത്തേ​രി​യി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
രാ​ത്രി​യാ​ത്ര നി​രോ​ധ​ന കേ​സി​ൽ സു​പ്രീം കോ​ട​തി​യി​ൽ കു​ട്ട-​ഗോ​ണി​ക്കു​പ്പ ബ​ദ​ൽ​പാ​ത​ക്കു വേ​ണ്ടി കേ​ര​ള സ​ർ​ക്കാ​ർ പ​ര​സ്യ​നി​ല​പാ​ട് എ​ടു​ക്കു​ക​യാ​ണ്. ന​ഞ്ച​ൻ​ഗോ​ഡ്-​സു​ൽ​ത്താ​ൻ ബ​ത്തേ​രി- നി​ല​ന്പൂ​ർ റ​യി​ൽ​പാ​ത അ​ട്ടി​മ​റി​ച്ച് ത​ല​ശേ​രി-​മൈ​സൂ​ർ റ​യി​ൽ​പാ​ത കൊ​ണ്ടു​വ​രാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​ണ് ഇ​തും. മു​ഖ്യ​മ​ന്ത്രി, ഡോ.​ഇ. ശ്രീ​ധ​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ൽ തീ​രു​ന്ന പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മേ ന​ഞ്ച​ൻ​ഗോ​ഡ്-​വ​യ​നാ​ട്-​നി​ല​ന്പൂ​ർ റ​യി​ൽ​പാ​ത​ക്കു​ള്ളൂ. എ​ന്നാ​ൽ ഒ​രു ഗൂ​ഢ​സം​ഘം മു​ഖ്യ​മ​ന്ത്രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. ഇ​തേ സം​ഘ​മാ​ണ് മ​ന്ത്രി​മാ​രേ​യും ജ​ന​പ്ര​തി​നി​ധി​ക​ളേ​യും നോ​ക്കു​കു​ത്തി​ക​ളാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി ബ​ദ​ൽ​പാ​ത​ക്ക് അ​നു​കൂ​ല​മാ​യ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ സു​പ്രീം കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്യി​പ്പി​ക്കു​ന്ന​ത്.
ഒ​രു റി​ട്ട​യേ​ർ​ഡ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗൂ​ഢ​സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ൽ. രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് സ​ർ​ക്കാ​റി​ന്‍റെ ഒ​രു നി​ർ​ണാ​യ​ക ഉ​പ​ദേ​ശ​ക സ്ഥാ​ന​ത്ത് ക​യ​റി​ക്കൂ​ടി​യ ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​രേ​യും മ​റ്റും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റ​യി​ൽ​പാ​ത​യു​ടെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തും ബ​ദ​ൽ​പാ​ത​ക്ക് അ​നു​കൂ​ല​മാ​യ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ ത​യാ​റാ​ക്കി​ക്കു​ന്ന​തും. രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ക്കേ​സി​ൽ സു​പ്രീം കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്യേ​ണ്ട സ​ത്യ​വാ​ങ്മൂ​ലം സം​ബ​ന്ധി​ച്ച് ര​ണ്ട് മ​ന്ത്രി​മാ​ർ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ഡി​സം​ബ​ർ 11 ന് ​ര​ണ്ട് ദി​വ​സം മു​ന്പ് ബ​ദ​ൽ​പാ​ത​ക്ക് അ​നു​കൂ​ല​മാ​യ വി​ധ​ത്തി​ൽ സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ഫ​യ​ൽ ചെ​യ്ത് ച​ർ​ച്ച പ്ര​ഹ​സ​ന​മാ​ക്കി​യ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
പു​തി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ ക​ര​ടി​ൽ ബ​ദ​ൽ​പാ​ത​ക്ക് അ​നു​കൂ​ല​മാ​യ പ​ര​സ്യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പ​ന​മ​രം-​പ​യ്യ​ന്പ​ള്ളി-​കു​ട്ട- ഗോ​ണി​ക്കു​പ്പ വ​ഴി പു​തി​യൊ​രു ബ​ദ​ൽ​പാ​ത കൂ​ടി ഇ​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ലോ​ബി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലു​ള്ള സ്വാ​ധീ​ന​മാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ന​ഞ്ച​ൻ​ഗോ​ഡ്-​വ​യ​നാ​ട്-​നി​ല​ന്പൂ​ർ റ​യി​ൽ​പാ​ത അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന് ഡോ.​ഇ. ശ്രീ​ധ​ര​ൻ ഉ​റ​പ്പ് ന​ൽ​കി​യ​താ​ണ്. ഇ​പ്പോ​ൾ അ​ഞ്ച് വ​ർ​ഷം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പാ​ത​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​വേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു. ഡി​എം​ആ​ർ​സി​ക്ക് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​ന് ര​ണ്ട് കോ​ടി രൂ​പ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചു​കൊ​ണ്ട് കേ​ര​ള സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഉ​ന്ന​ത ത​ല​ത്തി​ലെ വാ​ക്കാ​ൻ നി​ർ​ദേ​ശം കൊ​ണ്ട് ത​ട​ഞ്ഞു​വച്ചാ​ണ് പ​ദ്ധ​തി അ​ട്ടി​മ​റി​ച്ച​ത്.
യാ​തൊ​രു സ​ർ​ക്കാ​ർ ഉ​ത്ത​ര​വും ഇ​ല്ലാ​തെ​യാ​ണ് അ​വി​ഹി​ത​മാ​യി ഈ ​തു​ക ത​ട​ഞ്ഞു​വെ​ച്ച​ത്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നു വേ​ണ്ടി അ​വി​ഹി​ത സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി വ​യ​നാ​ടി​നെ ബ​ലി കൊ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഈ ​സ​ർ​ക്കാ​റി​ൽ​നി​ന്നും ഉ​ണ്ടാ​വു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ഈ ​ലോ​ബി അ​വി​ഹി​ത സ്വാ​ധീ​നം ചെ​ലു​ത്തി വ​യ​നാ​ടി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ വ​യ​നാ​ട്ടി​ലെ ഭ​ര​ണ​പ​ക്ഷ നേ​തൃ​ത്വ​ത്തി​ന് സാ​ധി​ക്കാ​തെ വ​രു​ന്നു. ക്രീ​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​ന് പ്ര​തി​പ​ക്ഷ​ത്തി​നും വീ​ഴ്ച​ക​ൾ വ​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ടി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധം ഉ​യ​ർ​ന്നു​വ​രേ​ണ്ട​തു​ണ്ട്. അ​തി​ന് തു​ട​ക്കം​കു​റി​ക്കാ​നാ​യി നീ​ല​ഗി​രി-​വ​യ​നാ​ട് എ​ൻ​എ​ച്ച് ആ​ൻ​ഡ് റ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി നാ​ളെ വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ടി.​എം. റ​ഷീ​ദ്, വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, ​പി. വേ​ണു​ഗോ​പാ​ൽ, പി.​വൈ. മ​ത്താ​യി, മോ​ഹ​ൻ ന​വ​രം​ഗ്, നാ​സ​ർ കാ​സിം, ജോ​യി​ച്ച​ൻ വ​ർ​ഗീ​സ്, അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.