റോ​ഡ് വി​ക​സ​ന​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി മാ​ന​ന്ത​വാ​ടി സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി ഇ​ട​വ​ക
Thursday, January 16, 2020 12:08 AM IST
മാ​ന​ന്ത​വാ​ടി: ക​മ്മ​ന, ക​രി​ന്തി​രി​ക്ക​ട​വ് ആ​റാം​മൈ​ൽ റോ​ഡി​ന് വീ​തി​കൂ​ട്ടാ​നാ​യി പ​ള്ളി​യു​ടെ മ​തി​ൽ പൊ​ളി​ച്ച് ന​ൽ​കി മാ​തൃ​ക​യാ​കു​ക​യാ​ണ് മാ​ന​ന്ത​വാ​ടി സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി ഇ​ട​വ​ക. മാ​ന​ന്ത​വാ​ടി ക​മ്മ​ന, ക​രി​ന്തി​രി​ക്കാ​ട​വ് ആ​റാം​മൈ​ൽ റോ​ഡ് 10 മീ​റ്റ​ർ വീ​തി​യി​ലാ​ണ് പു​ന​ർ നി​ർ​മ്മി​ക്കു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് മാ​ന​ന്ത​വാ​ടി ബ​സ‌്സ്റ്റാ​ൻ​ഡി​ലെ പെ​രു​വ​ക റോ​ഡി​ലെ പ​ള്ളി​യു​ടെ മ​തി​ൽ സ്വ​ന്തം ചെ​ല​വി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച് മാ​റ്റി പ​ള്ളി അ​ധി​കൃ​ത​ർ മാ​തൃ​ക​യാ​യ​ത്.
പ​ല​രും റോ​ഡി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കാ​തെ എ​തി​ർ​ത്ത് നി​ൽ​ക്കു​ന്പോ​ഴാ​ണ് മാ​ന​ന്ത​വാ​ടി സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി ഇ​ട​വ​ക പ​ള്ളി​യു​ടെ മ​തി​ൽ പൊ​ളി​ച്ച് മാ​റ്റി​യ​ത്. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ചെ​റി​യ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും സ്ഥ​ലം വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന​ത് ഇ​ട​വ​ക കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു.
നാ​ടി​ന്‍റെ വി​ക​സ​നം ന​മ്മു​ടെ വി​ക​സ​ന​മാ​ണെ​ന്നും എ​ല്ലാ​വ​രും റോ​ഡ് വി​ക​സ​ന​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​ക​ണ​മെ​ന്നും ഇ​ട​വ​ക വി​കാ​രി ഫാ.​പി.​വി. ചെ​റി​യാ​ൻ പ​റ​ഞ്ഞു.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന പ​ള്ളി​ക​ളി​ൽ ഒ​ന്നാ​ണ് മാ​ന​ന്ത​വാ​ടി സി​എ​സ്ഐ ഹോ​ളി ട്രി​നി​റ്റി. സ​മീ​പ​ത്താ​യി പു​തി​യ പ​ള്ളി നി​ർ​മി​ച്ചെ​ങ്കി​ലും ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച പ​ള്ളി ഇ​പ്പോ​ഴും സം​ര​ക്ഷി​ച്ച് പോ​രു​ന്നു​ണ്ട്.