19 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മീ​ന​ങ്ങാ​ടി ക​ത്തീ​ഡ്ര​ൽ ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​ന് ഒ​രു​ങ്ങി
Thursday, January 16, 2020 12:08 AM IST
മീ​ന​ങ്ങാ​ടി: മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ശാ​മു​വേ​ൽ മോ​ർ പീ​ല​ക്സീ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​പ്പ​ത്തി​യ​ഞ്ചാം ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മീ​ന​ങ്ങാ​ടി ക​ത്തീ​ഡ്ര​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ത്തൊ​ന്പ​താ​മ​ത് ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​നം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ബാ​ബു നീ​റ്റും​ക​ര അ​റി​യി​ച്ചു. നാ​ല് ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്ന ഓ​രോ ഭ​വ​നം എ​ല്ലാ വ​ർ​ഷ​വും ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​വ​രു​ന്നു​ണ്ട്. 16, 17 തി​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മോ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
16 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി ഉ​യ​ർ​ത്ത​ൽ, 6.30 ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന, 7.15 ന് ​പ്ര​സം​ഗം, 8.30 ആ​ശി​ർ​വാ​ദം. പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​ന​മാ​യ 17 ന് 7.30 ​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 8.15 ന് ​മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ പ​ള്ളി​ക​ളി​ൽ നി​ന്നും എ​ത്തി​ച്ചേ​രു​ന്ന തി​ർ​ഥ​യാ​ത്രാ​സം​ഘ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. 8.30 ന് ​അ​ഭി​വ​ന്ദ്യ തി​രു​മേ​നി​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ലും ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മോ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സൈ​നാ​ർ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. മ​ൽ​സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നേ​ർ​ച്ച, പൊ​തു​സ​ദ്യ, കൊ​ടി ഇ​റ​ക്ക​ൽ എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും. സ്വാ​ഗ​ത സം​ഘ യോ​ഗ​ത്തി​ൽ ഫാ. ​സ​ജി ഏ​ബ്രാ​ഹം ചൊ​ള്ളാ​ട്ട്, ഫാ.​ഷൈ​ജ​ൻ മ​റു​ത​ല, ഫാ.​എ​ൽ​ദോ ജോ​ർ​ജ് മ​ന​യ​ത്ത്, ട്ര​സ്റ്റി സാ​ബു കു​ര്യാ​ക്കോ​സ് പു​ത്ത​യ​ത്ത്, ജോ​യ​ന്‍റ് ട്ര​സ്റ്റി ജോ​ർ​ജ് ന​ടു​പ്പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി സാ​ബു ഒ​റോ​മ്മാ​ലി​ൽ, ഏ​ബ്ര​ഹാം ത​ണ്ടേ​ക്കാ​ട്ട്, കെ.​വി. എ​ൽ​ദോ, സ​ന്തോ​ഷ് വ​ലി​യ​പ​റ​ന്പി​ൽ, സാ​ബു വ​രി​ക്ക​ളാ​യി​ൽ, ബാ​ബു​പോ​ൾ വ​ണ്ടാ​ന​ത്തി​ൽ, അ​നി​ൽ ജേ​ക്ക​ബ് കീ​ച്ചേ​രി​യി​ൽ, എ​ൽ​ദോ ത​ണ്േ‍​ണ്ട​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഖി​ല വ​യ​നാ​ട് ചി​ത്ര​ര​ച​നാ മ​ത്സ​രം, വി​ളം​ബ​ര ജാ​ഥ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.