കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ഏ​ക​താ യാ​ത്ര ന​ട​ത്തി
Thursday, January 16, 2020 12:08 AM IST
ക​ൽ​പ്പ​റ്റ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ 86-ാ മ​ത് വാ​ർ​ഷി​ക ദി​ന​ത്തി​ൽ കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മ​ജി അ​നു​സ്മ​ര​ണ​വും ഏ​ക​താ യാ​ത്ര​യും ന​ട​ത്തി. പു​ളി​യാ​ർ​മ​ല​യി​ലു​ള്ള ഗാ​ന്ധി​ജി മ്യൂ​സി​യ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​തി​ന് ശേ​ഷം ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ച പ​ദ​യാ​ത്ര പ്ര​മു​ഖ ഗാ​ന്ധി​യ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഇ.​വി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മൊ​യ്തു ക​ല്ല​ങ്കോ​ട​ൻ പ​താ​ക കൈ​മാ​റി. ജാ​ഥ​യ്ക്ക് ക​ൽ​പ്പ​റ്റ കാ​ന​റാ​ബാ​ങ്ക് പ​രി​സ​രം, എ​ച്ച്ഐ​എം യു​പി സ്കൂ​ൾ പ​രി​സ​രം, പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സെ​ക്ര​ട്ട​റി എ​ൽ​ദോ കെ. ​ഫി​ലി​പ്പ്, കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി, ജോ​യി​ച്ച​ൻ വ​ർ​ഗീ​സ്, കു​ഞ്ഞി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പൗ​ലോ​സ് കു​റു​ന്പേ​മ​ഠം, ഡോ. ​സെ​ബാ​സ്റ്റ്യ​ൻ, വി​ജ​യ​കു​മാ​ർ, വേ​ണു, സ​ക്ക​റി​യ, സു​നി​ൽ​കു​മാ​ർ, പി.​വി. ആ​ന്‍റ​ണി, ജി. ​വി​ജ​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.