പ​ന്നി​പ്പ​നി ബാ​ധി​ച്ച് യു​വ​തി മ​രി​ച്ച സം​ഭ​വം: ജി​ല്ലാ ക​ള​ക്ട​ർ സ്ഥലം സ​ന്ദ​ർ​ശ​ിച്ചു
Thursday, January 16, 2020 12:08 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ൽ നെ​ല്ലി​യാ​ളം ഫാ​ക്ട​റി മ​ട്ട​ത്തി​ൽ പ​ന്നി​പ്പ​നി ബാ​ധി​ച്ച് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
ഫാ​ക്ട​റി മ​ട്ടം സ്വ​ദേ​ശി രാ​ജ​ന്‍റെ ഭാ​ര്യ വി​ജി​ത (22) ആ​ണ് പ​ന്നി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്. യു​വ​തി​യു​ടെ വീ​ടാ​യ എ​രു​മാ​ട് കൊ​ത്ത​ല​കൊ​ല്ലി​യി​ൽ നി​ന്നാ​ണ് പ​നി ബാ​ധി​ച്ച​ത്. പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. കൊ​ത്ത​ല​കൊ​ല്ലി, നെ​ല്ലി​യാ​ളം മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
പ​ന്ത​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ കൃ​ഷ്ണ​മൂ​ർ​ത്തി, ആ​ർ​ഐ ഗി​രി​ജ, വി​ഒ യു​വ​രാ​ജ്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ക​ള​ക്ട​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.