നീ​ർ​ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പ്: ജ​ന​കീ​യ കാ​ന്പ​യി​ൻ ന​ട​ത്തു​ന്നു
Friday, December 13, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ മു​ത​ൽ 22 വ​രെ ‘ഇ​നി ഞാ​നൊ​ഴു​ക​ട്ടെ’ എ​ന്ന പേ​രി​ൽ നീ​ർ​ച്ചാ​ലു​ക​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ കാ​ന്പ​യി​ൻ ന​ട​ത്തു​ന്നു. ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു പ്ര​ധാ​ന​പ്പെ​ട്ട തോ​ടോ നീ​ർ​ച്ചാ​ലോ തെ​ര​ഞ്ഞെ​ടു​ത്ത് ജ​ന​കീ​യ​മാ​യി ശു​ചീ​ക​രി​ക്കു​ക​യാ​ണ് കാ​ന്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

126.75 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ 39 നീ​ർ​ച്ചാ​ലു​ക​ൾ കാ​ന്പ​യി​നി​ലൂ​ടെ വീ​ണ്ടെ​ടു​ക്കും.​സ​ർ​ക്കാ​ർ, സ​ർ​ക്കാ​രി​ത​ര വ​കു​പ്പു​ക​ൾ, ജ​ന​പ്ര​തി​നി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ,കു​ടും​ബ​ശ്രീ, എ​ൻ​എ​സ്എ​സ്, എ​സ്പി​സി, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി​യാ​ണ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​ത്തും.

ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന കാ​ന്പ​യി​നു മു​ന്നോ​ടി​യാ​യി ജ​ല​സ​മൃ​ദ്ധി ഉ​പ​മി​ഷ​ന്‍റെ ജി​ല്ലാ​ത​ല സാ​ങ്കേ​തി​ക സ​മി​തി യോ​ഗം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​ക​ൾ ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തു​ത​ല പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തോ​ട്/​നീ​ർ​ച്ചാ​ൽ ക​ട​ന്നു​പോ​കു​ന്ന വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​ക പ്ര​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. പു​ഴ​ക​ൾ മ​ലി​ന​മാ​കു​ന്ന​തി​ലു​ള​ള പ്ര​ധാ​ന കാ​ര​ണം തോ​ടു​ക​ളും നീ​ർ​ച്ചാ​ലു​ക​ളും മ​ലി​ന​മാ​കു​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

നീ​ർ​ച്ചാ​ലു​ക​ൾ വീ​ണ്ടും മ​ലി​ന​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നു ബോ​ധ​വ​ത്്ക​ര​ണം, പാ​ർ​ശ്വ സം​ര​ക്ഷ​ണ​ത്തി​നു ജൈ​വ രീ​തി​ക​ൾ, നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ കൈ​വ​ഴി​ക​ളു​ടെ​യും വൃ​ഷ്ടി പ്ര​ദേ​ശ​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണം, വ​ര​ൾ​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​മെ​ന്ന നി​ല​യി​ൽ ത​ട​യ​ണ നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യും കാ​ന്പ​യി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി ന​ട​ത്തും.

ര​ണ്ട് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ​മാ​യും മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടും ഇ​തു​വ​രെ 390 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പു​ഴ​ക​ളും 34289 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ നീ​ർ​ച്ചാ​ലു​ക​ളും പു​ന​രു​ജ്ജീ​വി​ച്ചി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 210 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ 137 നീ​ർ​ച്ചാ​ലു​ക​ൾ ശു​ചീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജ​ന​കീ​യ കാ​ന്പ​യി​നു മു​ന്നോ​ടി​യാ​യി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ,ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ​ക്കാ​യി ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​ൻ എ​പി​ജെ ഹാ​ളി​ൽ ന​ട​ത്തി​യ ജി​ല്ലാ​ത​ല യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ നി​ർ​വ​ഹി​ച്ചു.​
ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​കാ​ശ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സു​ഭ​ദ്ര നാ​യ​ർ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി.​കെ. സു​ഗു​ണ​ൻ, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​യു. ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.