മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളുടെ ഉദ്ഘാടനം 15 ന്
Friday, December 13, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ശ​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ക്കോ​ട് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, ന​ല്ലൂ​ർ​നാ​ട് ഡോ.​അം​ബേ​ദ്ക​ർ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ എ​ന്നി​വ​യ്ക്കാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 15ന് ​പ​ട്ടി​ക​ജാ​തി-​വ​ർ​ഗ മ​ന്ത്രി എ.​കെ. ബാ​ല​ൻ നി​ർ​വ​ഹി​ക്കും. പൂ​ക്കോ​ട് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​നാ​യി 13 കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ച്ച കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ത്തും. സി.​കെ ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ആ​റു മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലെ 300 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന​തി​നു കെ​ട്ടി​ട​ത്തി​ൽ സൗ​ക​ര്യ​മു​ണ്ട്. കി​റ്റ​്കോ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

ന​ല്ലൂ​ർ​നാ​ട് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​നാ​യി പ​ണി​ക​ഴി​ച്ച ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ​യും ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച സ്റ്റ​ഡി ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഉ​ച്ച​യ്ക്ക് 12നാ​ണ്. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന് 4.70 കോ​ടി രൂ​പ​യും സ്റ്റ​ഡി ഹാ​ളി​ന് 70 ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വി​ട്ട​ത്. കി​ട​പ്പു​മു​റി​ക​ൾ​ക്ക് പു​റ​മേ പ​ഠ​ന​മു​റി​ക​ൾ, ഐ​സൊ​ലേ​ഷ​ൻ റൂം, ​ശൗ​ചാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യും കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ടം വി​ഭാ​ഗ​മാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. അ​ഞ്ചു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ 354 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ന​ല്ലൂ​ർ​നാ​ട് ഡോ.​അം​ബേ​ദ്ക​ർ മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്.