പ്ലാ​സ്റ്റി​ക് നി​രോ​ധ​ന സ​മ​യ​പ​രി​ധി ആ​റ് മാ​സം​കൂ​ടി നീ​ട്ട​ണ​മെ​ന്ന്
Friday, December 13, 2019 12:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ്ലാ​സ്റ്റി​ക് നി​രോ​ധ​ന സ​മ​യ​പ​രി​ധി ആ​റ് മാ​സം കൂ​ടി നീ​ട്ട​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പാ​രി​സ്ഥി​തി​ക ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് പൂ​ർ​ണ​മാ​യും 2020 ജ​നു​വ​രി ഒ​ന്നു മു​ത​ൽ നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം പു​ന​പ്പ​രി​ശോ​ധി​ക്ക​ണം.

പ്ലാ​സ്റ്റി​ക് അ​ധി​ഷ്ഠി​ത ഉ​ത്പ​ന്ന​ങ്ങ​ളെ ആ​ശ്ര​യി​ച്ച് സം​രം​ഭം ന​ട​ത്തു​ന്ന ഭ​ക്ഷ്യ അ​ധി​ഷ്ഠി​ത ആ​യു​ർ​വേ​ദ, ഓ​യി​ൽ, കു​ടി​വെ​ള്ളം, ഡി​റ്റ​ർ​ജ​ന്‍റ്, ക്ലീ​നിം​ഗ് തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് സം​രം​ഭ​ങ്ങ​ൾ സം​സ്ഥാ​ന​ത്തു​ണ്ട്. പെ​ട്ടെ​ന്നു​ള്ള നി​രോ​ധ​നം ഈ ​മേ​ഖ​ല​യെ ബാ​ധി​ക്കും. ചു​രു​ങ്ങി​യ​ത് ആ​റു മാ​സ​ത്തേ​ക്കു​ള്ള പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ഓ​രോ സ്ഥാ​പ​ന​വും സ്റ്റോ​ക്ക് ചെ​യ്തി​ട്ടു​ണ്ടാ​കും. ജ​നു​വ​രി മു​ത​ൽ നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​യാ​ൽ സ്റ്റോ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രും. ഇ​തു ന​ഷ്ട​ത്തി​നു കാ​ര​ണ​മാ​കും. പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​പ​ക​രം ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ പെ​ട്ടെ​ന്ന് ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് എ. ​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് വ​ർ​ഗീ​സ്, ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ, ഡോ.​വി. സ​ത്യാ​ന​ന്ദ​ൻ നാ​യ​ർ, ടോ​മി വ​ട​ക്കും​ചേ​രി, ടി.​ഡി. ജെ​യ്ന​ന​ർ, വി. ​ഉ​മ്മ​ർ, കെ.​ജി. ത​ങ്ക​പ്പ​ൻ, മാ​ത്യു തോ​മ​സ്, പി.​കെ. ഉ​ണ്ണി പ​ര​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.