പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാത: കെ. ​മു​ര​ളീ​ധ​ര​ൻ എം​പി​യു​ടെ ഇ​ട​പെ​ട​ൽ ശ്ര​ദ്ധേ​യം:ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്
Friday, December 13, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: വ​ർ​ഷ​ങ്ങ​ളാ​യി വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന വ​യ​നാ​ടി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​നും ടൂ​റി​സം രം​ഗ​ത്തു​ള്ള കു​തി​ച്ചു​ചാ​ട്ട​ത്തി​നും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ പൂ​ഴി​ത്തോ​ട് - പ​ടി​ഞ്ഞാ​റ​ത്ത​റ ബ​ദ​ൽ പാ​ത വി​ഷ​യം വ​ട​ക​ര എം​പി കെ. ​മു​ര​ളീ​ധ​ര​ൻ ലോ​ക​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന് അ​ങ്ങേ​യ​റ്റം ശ്ലാ​ഘ​നീ​യ​വും ശ്ര​ദ്ധേ​യ​വു​മാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

70 ശ​ത​മാ​നം പ​ണി പൂ​ർ​ത്തി​യാ​ക്കി​യ 1994 ൽ ​പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു പോ​യ റോ​ഡി​നു​വേ​ണ്ടി ഒ​രു ജ​ന​പ്ര​തി​നി​ധി സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഇ​ത് സം​ബ​ന്ധി​ച്ച് എം​പി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​പ്പോ​ൾ ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ൻ ആ​യി​രു​ന്ന​പ്പോ​ൾ ത​റ​ക്ക​ല്ലി​ട്ട റോ​ഡ് ല​ക്ഷ്യം കാ​ണു​വാ​ൻ ശ്ര​മി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ൻ, കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എം​പി, സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ഈ ​വി​ഷ​യ​ത്തി​ൽ താ​ൽ​പ്പ​ര്യ​മെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ത​ള്ളി​ക്ക​ള​ഞ്ഞ മേ​പ്പാ​ടി - ആ​ന​ക്കാം​പൊ​യി​ൽ തു​ര​ങ്ക​പാ​ത​യു​ടെ പേ​രി​ൽ സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഈ ​ബ​ദ​ൽ പാ​ത ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​ത് പു​നഃ​പ​രി​ശോ​ധി​ക്കു​വാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ദ​ൽ റോ​ഡ് ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ.​ടി. ജോ​ണ്‍​സ​ണ്‍, പി.​സി. ജോ​ർ​ജ്, എ​ൻ.​യു. വി​ൽ​സ​ണ്‍, കു​ര്യാ​ക്കോ​സ്, കെ.​വി. റെ​ജി, ബി​ജു അ​ല​ക്സ്, അ​ഡ്വ. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.